---
title: "ചരിത്ര ഭൂരിപക്ഷം : മലയോരത്തിന് നന്ദിപറഞ്ഞ് സജീവ് ജോസഫ്"
english_title: "Sajeevjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357405/sajeevjoseph"
published_at: "2026-05-05T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f984f112c8a_IMG-20260505-WA0016.jpg"
keywords: []
---

# ചരിത്ര ഭൂരിപക്ഷം : മലയോരത്തിന് നന്ദിപറഞ്ഞ് സജീവ് ജോസഫ്

> **Lead Summary:** ഇരിട്ടി : ഇരിക്കൂർ മണ്ഡലത്തിൽ അഡ്വ. സജീവ് ജോസഫ് 42426 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

ഇരിട്ടി : ഇരിക്കൂർ മണ്ഡലത്തിൽ അഡ്വ. സജീവ് ജോസഫ് 42426 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷ എം.എൽ.എ ആയിരുന്നിട്ടും മണ്ഡലത്തിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളും നൂതന പദ്ധതികളും നടപ്പിലാക്കിയതിലൂടെ അദ്ദേഹം ജനപ്രീതി നേടി.

മണ്ഡലത്തിന്റെ സമഗ്ര വികസനത്തെ മുൻനിർത്തി നടപ്പാക്കിയ വിവിധ പദ്ധതികൾ, കക്ഷി രാഷ്ട്രീയത്തിനുമപ്പുറം വിശാലമായ ജനവിശ്വാസം നേടാൻ സഹായിച്ചു. മുഴുവൻ സമയ സാന്നിധ്യവും ജനങ്ങളുമായി അടുത്ത ബന്ധവും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെ വേറിട്ടതാക്കി.

‘ദിശാദർശൻ’, ‘ഭാഷാമൃതം’ തുടങ്ങിയ സാമൂഹിക-വിദ്യാഭ്യാസ പരിപാടികളും, മലയോര മേഖലയുടെ ടൂറിസം സാധ്യതകളെ ലോക ശ്രദ്ധയിൽപ്പെടുത്താൻ സംഘടിപ്പിച്ച ഇൻവസ്റ്റേഴ്‌സ് മീറ്റ്, മിനി മാരത്തോൺ തുടങ്ങിയ പരിപാടികളും മണ്ഡലത്തിൽ ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357405/sajeevjoseph)