---
title: "സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ തീരുമാനം"
english_title: "Supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357547/supreemcourt"
published_at: "2026-05-06T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa8bc17c7a6_1000059111.jpg"
keywords: []
---

# സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ തീരുമാനം

> **Lead Summary:** സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് തീരുമാനം. ഇതുസംബന്ധിച്ച് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിലെ അംഗസംഖ്യയായ 34 നിന്ന് 38 ആക്കി ജഡ്ജിമാരുടെ എണ്ണം ഉയർത്താനാണ് തീരുമാനം.

## Article Content

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് തീരുമാനം. ഇതുസംബന്ധിച്ച് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിലെ അംഗസംഖ്യയായ 34 നിന്ന് 38 ആക്കി ജഡ്ജിമാരുടെ എണ്ണം ഉയർത്താനാണ് തീരുമാനം.

ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ചു തീരുമാനമെടുത്തു. ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിച്ചത് കേസുകൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357547/supreemcourt)