---
title: "ചൊക്ലി മരാങ്കണ്ടി എൽപി സ്കൂളിലെ കുട്ടികൾക്ക് ഇനി ചിൽഡ്രൻസ് പാർക്കിൽ ഉല്ലസിക്കാം"
english_title: "Children's Park"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35762/childrens-park"
published_at: "2022-04-04T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624abf9e9f404_Picsart_22-04-04_15-20-41-237.jpg"
keywords: []
---

# ചൊക്ലി മരാങ്കണ്ടി എൽപി സ്കൂളിലെ കുട്ടികൾക്ക് ഇനി ചിൽഡ്രൻസ് പാർക്കിൽ ഉല്ലസിക്കാം

> **Lead Summary:** ചൊക്ലി: മാരാങ്കണ്ടി എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള നിർമ്മിച്ച കളിയൂഞ്ഞാൽ എന്ന പേരിലുള്ള ചിൽഡ്രൻസ് പാർക്ക് കുട്ടികൾക്കായി തുറന്നു നൽകി.

## Article Content

ചൊക്ലി: മാരാങ്കണ്ടി എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള നിർമ്മിച്ച കളിയൂഞ്ഞാൽ എന്ന പേരിലുള്ള ചിൽഡ്രൻസ് പാർക്ക് കുട്ടികൾക്കായി തുറന്നു നൽകി.

ഇതോടൊപ്പം സർവ്വീസിൽ നിന്നും വിരമിച്ച തുളസി ടീച്ചർക്കുള്ള യാത്രയയപ്പും കുട്ടികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടന്നു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അശോകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പന്ന്യന്നൂർ ഗ്രാമ വാർഡംഗം കെ.ടി.കെ.ശ്രീലത അധ്യക്ഷത വഹിച്ചു.ചൊക്ലി എം.ഇ.ഒ.വി.കെ.സുധി തുളസി ടീച്ചർക്കുള്ള ഉപഹാരം സമർപ്പിച്ചു.ചൊക്ലി ബി.പി.സി.കെ.പി.സുനിൽ ബാൽ കയാക്കിങ്ങ് വിജയിയായ അനഘക്കുള്ള ഉപഹാരം വിതരണം ചെയ്തു.

ഡോ.അബ്ദുൽ സമദ് എൽ.എസ്.എസ്.വിജയികൾക്കുള്ള സമ്മാനദാനം നടത്തി.ടി.ജൻസീർ വിവിധ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ടി.കെ.തുളസി മറുപടി പ്രസംഗം നടത്തി.അബ്ദുൾ ലത്തീഫ് ഹൈപ്പർ, ഒ.പി.അബ്ദുറഹ്മാൻ, ഒ.കെ.മുഹമ്മദലി, ശാനിദ്, സജിന, സി.കെ.നസീറ, ഇ.റോജ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35762/childrens-park)