---
title: "നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്"
english_title: "Police say groom drowned not during a photo shoot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35789/police-say-groom-drowned-not-during-a-photo-shoot"
published_at: "2022-04-04T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624adc76845df_IMG_20220404_172415.jpg"
keywords: []
---

# നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്

> **Lead Summary:** **കോഴിക്കോട്** :കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയതെന്നാണ് വിവരം. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. മരിച്ച റെജിലിന്‍റെ ഭാര്യ കണിക ഇപ്പോൾ കോഴിക്കോട് മലബാ‌‌ർ മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്.

## Article Content

**കോഴിക്കോട്** :കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയതെന്നാണ് വിവരം. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. മരിച്ച റെജിലിന്‍റെ ഭാര്യ കണിക ഇപ്പോൾ കോഴിക്കോട് മലബാ‌‌ർ മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്.

പാലേരി സ്വദേശി റെജിൽ ആണ് പുഴയിൽ മുങ്ങി മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു റജിലിന്റെ വിവാഹം. പുഴക്കരയിൽ കഴിഞ്ഞ ദിവസമാണ് ഇവര്‍ ഫോട്ടോഷൂട്ട് നടത്തിയത്. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തുകയായിരുന്നു. റെജിലിന്‍റെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്.

അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. റജിലിനെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്‍റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35789/police-say-groom-drowned-not-during-a-photo-shoot)