---
title: "പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു"
english_title: "Idukkipooppara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357943/idukkipooppara"
published_at: "2026-05-07T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc594f0fbcc_1000203347.jpg"
keywords: []
---

# പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

> **Lead Summary:** ഇടുക്കി : പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പന്നിയാര്‍ പുഴ കയ്യേറി ഇരുകരകളിലുമായി 56 പേരുടെ ഉടമസ്ഥതയില്‍ 88 കെട്ടിടങ്ങളാണ് അനധികൃതമായി നിര്‍മ്മിച്ചത്. 2023ല്‍ ഈ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊളിച്ച് നീക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടു ദേവാലയങ്ങളും 29 വീടുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും പൊളിച്ചു നീക്കും. അര്‍ഹരായ 12 പേര്‍ക്ക് പുനരാധിവാസവും ഉറപ്പാക്കും.കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി. ദേവാലയങ്ങള്‍ പൊളിച്ച് നില്‍ക്കുന്നതിനിടെ നേരിയ പ്രതിഷേധമുണ്ടായി.

## Article Content

ഇടുക്കി : പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പന്നിയാര്‍ പുഴ കയ്യേറി ഇരുകരകളിലുമായി 56 പേരുടെ ഉടമസ്ഥതയില്‍ 88 കെട്ടിടങ്ങളാണ് അനധികൃതമായി നിര്‍മ്മിച്ചത്. 2023ല്‍ ഈ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊളിച്ച് നീക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടു ദേവാലയങ്ങളും 29 വീടുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും പൊളിച്ചു നീക്കും. അര്‍ഹരായ 12 പേര്‍ക്ക് പുനരാധിവാസവും ഉറപ്പാക്കും.കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി. ദേവാലയങ്ങള്‍ പൊളിച്ച് നില്‍ക്കുന്നതിനിടെ നേരിയ പ്രതിഷേധമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357943/idukkipooppara)