---
title: "ബാലവേദി - കാർഷിക അഭിമുഖം നടത്തി"
english_title: "Agricalturaldebate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/357968/agricalturaldebate"
published_at: "2026-05-07T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc6a30f019e_1000203371.jpg"
keywords: []
---

# ബാലവേദി - കാർഷിക അഭിമുഖം നടത്തി

> **Lead Summary:** **ഏലപ്പീടിക : ** ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ കർഷകരുമായി മുഖാമുഖം പരിപാടി നടത്തി.കാർഷിക രംഗത്തെ സ്വന്തം അനുഭങ്ങളും, പുത്തൻകാർഷിക രീതികളും, ജോബ്.ഒ.എ. ബാലവേദി കുട്ടികളുമായി പങ്ക് വെച്ചു.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം ഉണ്ടാകുന്ന കൃഷി നാശം നേരിടുന്നതിന് കാലാവസ്ഥാതിഷ്ടിത വിള ഇൻഷുറൻസ് പദ്ധതി കർഷകരെ സഹായിക്കുമെന്ന് മുഖാമുഖം പരിപാടി ചർച്ച ചെയ്തു. കൃഷിയും, കർഷകരും ഉണ്ടെങ്കിൽ മാത്രമെ മനുഷ്യന് നിലനിൽപ്പുള്ളു എന്ന കാർഷിക അഭിമുഖ ക്യാമ്പിൽ നിന്നും ഉയർന്നു വന്നു. ക്യാമ്പ് ഡയറക്ടർമാരായ സെബാസ്റ്റ്യൻ പി.വി, സജി. പി.കെ. എന്നിവർ സംസാരിച്ചു.

## Article Content

**ഏലപ്പീടിക : ** ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ കർഷകരുമായി മുഖാമുഖം പരിപാടി നടത്തി.കാർഷിക രംഗത്തെ സ്വന്തം അനുഭങ്ങളും, പുത്തൻകാർഷിക രീതികളും, ജോബ്.ഒ.എ. ബാലവേദി കുട്ടികളുമായി പങ്ക് വെച്ചു.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം ഉണ്ടാകുന്ന കൃഷി നാശം നേരിടുന്നതിന് കാലാവസ്ഥാതിഷ്ടിത വിള ഇൻഷുറൻസ് പദ്ധതി കർഷകരെ സഹായിക്കുമെന്ന് മുഖാമുഖം പരിപാടി ചർച്ച ചെയ്തു. കൃഷിയും, കർഷകരും ഉണ്ടെങ്കിൽ മാത്രമെ മനുഷ്യന് നിലനിൽപ്പുള്ളു എന്ന കാർഷിക അഭിമുഖ ക്യാമ്പിൽ നിന്നും ഉയർന്നു വന്നു. ക്യാമ്പ് ഡയറക്ടർമാരായ സെബാസ്റ്റ്യൻ പി.വി, സജി. പി.കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/357968/agricalturaldebate)