---
title: "കണ്ണൂരിൽ വിഷു - റംസാന്‍ ഖാദി മേള ഏപ്രില്‍ ആറുമുതല്‍"
english_title: "Vishu ramdan khadi mela"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35797/vishu-ramdan-khadi-mela"
published_at: "2022-04-04T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ae805e318d_images (7).jpeg"
keywords: []
---

# കണ്ണൂരിൽ വിഷു - റംസാന്‍ ഖാദി മേള ഏപ്രില്‍ ആറുമുതല്‍

> **Lead Summary:** **കണ്ണൂർ: **കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല വിഷു -റംസാന്‍ ഖാദി മേള ഏപ്രില്‍ ആറിന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കും.

## Article Content

**കണ്ണൂർ: **കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല വിഷു -റംസാന്‍ ഖാദി മേള ഏപ്രില്‍ ആറിന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കും.

ഉച്ചക്ക് 2.30ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എസ് ഇ ജി പി പദ്ധതി പ്രകാരമുള്ള നാല് ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കും. സംസ്ഥാന സര്‍ക്കാറിന്റെ എന്റെ ഗ്രാമം പാദ്ധതിയനുസരിച്ച് സംരംഭകത്വ പ്രോത്സാഹന പരിപാടിയായാണ് ഖാദി ബോര്‍ഡിന്റെ ധന സഹായത്തോടുകൂടി കൈരളി സ്വയം സഹായ സംഘം നാല് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്.

കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായ കൂവപ്പൊടി, ബേബി ഫുഡ്, ഹെയര്‍ ഓയില്‍, ബോഡി മസ്സാജ് ഓയില്‍ എന്നിവയാണ് മന്ത്രി വിപണിയിലിറക്കുന്നത്. 10 സ്ത്രീകള്‍ക്ക് ഈ പദ്ധതിയനുസരിച്ച് തൊഴില്‍ ലഭിക്കും. പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് സ്വയം സഹായ സംഘത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആവശ്യമായ വായ്പ ലഭ്യമാക്കിയത് കൂത്തുപറമ്പ് കോ-ഒപ്പറേറ്റീവ് റൂറല്‍ ബാങ്കാണ്. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങളുടെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജനും ആദ്യ വില്‍പന ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറും നിര്‍വഹിക്കും. മേളയില്‍ ഖാദിക്ക് 30ശതമാനം വരെ ഗവ. റിബേറ്റ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35797/vishu-ramdan-khadi-mela)