---
title: "​വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358057/apply-now"
published_at: "2026-05-08T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd535c3c6f1_1000012139.jpg"
keywords: []
---

# ​വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ : ശ്രീ കൊട്ടിയൂർ മഹാക്ഷേത്രത്തിൽ വൈശാഖ മഹോത്സവകാലത്ത് ഭക്തജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു ക്ഷേത്ര വിശ്വാസികളായ 55 വയസ്സിൽ താഴെ പ്രായമുള്ള താൽപര്യമുള്ള വിമുക്തഭടൻമാർക്ക് അ​പേക്ഷിക്കാം.

## Article Content

കണ്ണൂർ : ശ്രീ കൊട്ടിയൂർ മഹാക്ഷേത്രത്തിൽ വൈശാഖ മഹോത്സവകാലത്ത് ഭക്തജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു ക്ഷേത്ര വിശ്വാസികളായ 55 വയസ്സിൽ താഴെ പ്രായമുള്ള താൽപര്യമുള്ള വിമുക്തഭടൻമാർക്ക് അ​പേക്ഷിക്കാം.

ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയിൽ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷ മെയ് 15 വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358057/apply-now)