---
title: "മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കും -- കെ.​മു​ര​ളീ​ധ​ര​ൻ"
english_title: "K muraleedharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358101/k-muraleedharan"
published_at: "2026-05-08T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd77769f7fa_1000063610.jpg"
keywords: []
---

# മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കും -- കെ.​മു​ര​ളീ​ധ​ര​ൻ

> **Lead Summary:** കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. ഞാ​യ​റാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​രു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

## Article Content

കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. ഞാ​യ​റാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​രു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​റി​യാ​ൻ എ​ന്തി​നാ​ണ് ഇ​ത്ര തെ​ര​ക്കെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.

ഫ്ല​ക്സി​ന്‍റെ വ​ലു​പ്പം നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്. ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358101/k-muraleedharan)