---
title: "എറണാകുളത്ത് അവയവദാനത്തിന് വ്യാജരേഖ:  പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്‌ "
english_title: "Ernakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358117/ernakulam"
published_at: "2026-05-08T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd7f2b8c0d7_1000009403.jpg"
keywords: []
---

# എറണാകുളത്ത് അവയവദാനത്തിന് വ്യാജരേഖ:  പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്‌ 

> **Lead Summary:** കൊച്ചി: എറണാകുളത്ത് അവയവദാനത്തിനായി വ്യാജരേഖ ഉണ്ടാക്കുന്നു എന്ന സംശയത്തിൽ വിവിധ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന. എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിലാണ് പരിശോധന. ഫോട്ടോസ്റ്റോറ്റ് കടകളിലടക്കമാണ് പരിശോധന നടന്നത്.

## Article Content

കൊച്ചി: എറണാകുളത്ത് അവയവദാനത്തിനായി വ്യാജരേഖ ഉണ്ടാക്കുന്നു എന്ന സംശയത്തിൽ വിവിധ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന. എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിലാണ് പരിശോധന. ഫോട്ടോസ്റ്റോറ്റ് കടകളിലടക്കമാണ് പരിശോധന നടന്നത്.

അവയവദാനവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ വ്യാപകപരിശോധന ഏറെ നാളുകളായി നടക്കുന്നതാണ്. അതിൻ്റെ ഭാഗമായി ചില ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ തുടങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് ഇത്തരത്തിൽ പരിശോധന ആരംഭിച്ചത്. ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന കടകളിൽ അടക്കമാണ് ഇത്തരത്തിൽ പരിശോധന. ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന കടകളിലടക്കം വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ ചെയ്തുവെന്നാണ് പൊലീസിൻ്റെ സംശയം. അത്തരത്തിലാണ് ഇപ്പോൾ പൊലീസ് പരിശോധന പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358117/ernakulam)