---
title: "പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ല; മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍; ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍"
english_title: "Aiccrejecte"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358157/aiccrejecte"
published_at: "2026-05-08T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd9f0069509_1000203760.jpg"
keywords: []
---

# പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ല; മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍; ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍

> **Lead Summary:** **തിരുവനന്തപുരം :** മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു.ആ ചിത്രത്തിലേത് യഥാര്‍ഥ വിവരമല്ല. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങള്‍ അല്ല അതില്‍ പ്രതിഫലിക്കുന്നത്. തെറ്റായ പട്ടികയാണ്. ഏറെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എപ്പോള്‍ പ്രഖ്യാപിക്കണം എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റിന് അറിയാം – മുകുള്‍ വാസ്‌നിക് പറഞ്ഞു.ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഒറ്റ വരി പ്രമേയം പാസാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. നിയമസഭാ കക്ഷി നേതാവിനെ(മുഖ്യമന്ത്രി ) തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് കോണ്‍ഗ്രസ് അധ്യക്ഷന് നല്‍കിയത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് ഘടകങ്ങള്‍ പരിശോധിച്ചു എന്ന് നിരീക്ഷകര്‍ പറഞ്ഞു. എംഎല്‍എമാരുടെ പിന്തുണ, ഘടക കക്ഷികളുടെ നിലപാട്, ജനവികാരം എന്നിവയാണ് പരിഗണിച്ചത്. മൂന്ന് നേതാക്കളുമായി നേതൃത്വം ഇന്ന് ഫോണില്‍ സംസാരിക്കും എന്നും സൂചനയുണ്ട്. നാളെ ഡല്‍ഹിക്ക് വിളിപ്പിക്കും. ഞായറാഴ്ച പ്രഖ്യാപനം നടത്തും.നിരീക്ഷകര്‍ സംസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ നടന്ന പ്രകടനങ്ങളെ ഹൈക്കമാന്‍ഡിനോടുള്ള വെല്ലുവിളിയായിട്ടാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

## Article Content

**തിരുവനന്തപുരം :** മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു.ആ ചിത്രത്തിലേത് യഥാര്‍ഥ വിവരമല്ല. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങള്‍ അല്ല അതില്‍ പ്രതിഫലിക്കുന്നത്. തെറ്റായ പട്ടികയാണ്. ഏറെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എപ്പോള്‍ പ്രഖ്യാപിക്കണം എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റിന് അറിയാം – മുകുള്‍ വാസ്‌നിക് പറഞ്ഞു.ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഒറ്റ വരി പ്രമേയം പാസാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. നിയമസഭാ കക്ഷി നേതാവിനെ(മുഖ്യമന്ത്രി ) തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് കോണ്‍ഗ്രസ് അധ്യക്ഷന് നല്‍കിയത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് ഘടകങ്ങള്‍ പരിശോധിച്ചു എന്ന് നിരീക്ഷകര്‍ പറഞ്ഞു. എംഎല്‍എമാരുടെ പിന്തുണ, ഘടക കക്ഷികളുടെ നിലപാട്, ജനവികാരം എന്നിവയാണ് പരിഗണിച്ചത്. മൂന്ന് നേതാക്കളുമായി നേതൃത്വം ഇന്ന് ഫോണില്‍ സംസാരിക്കും എന്നും സൂചനയുണ്ട്. നാളെ ഡല്‍ഹിക്ക് വിളിപ്പിക്കും. ഞായറാഴ്ച പ്രഖ്യാപനം നടത്തും.നിരീക്ഷകര്‍ സംസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ നടന്ന പ്രകടനങ്ങളെ ഹൈക്കമാന്‍ഡിനോടുള്ള വെല്ലുവിളിയായിട്ടാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358157/aiccrejecte)