---
title: "കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ"
english_title: "Kochisexualabuse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358165/kochisexualabuse"
published_at: "2026-05-08T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fda59320307_1000203778.jpg"
keywords: []
---

# കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

> **Lead Summary:** **കൊച്ചി: **എറണാകുളത്ത് യുവതിക്ക് നേരെ പീഡന ശ്രമം. ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ബലാത്സംഗത്തിന് ശ്രമം. രണ്ട് പേരെ പൊലീസ് പിടികൂടി. ഒരാൾക്കായി അന്വേഷണം തുടരുന്നു. കൊല്ലം സ്വദേശി രാഹുൽ, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്.എറണാകുളം സൗത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ പത്താം നിലയിലാണ് പീഡന ശ്രമം നടന്നത്. മെയ് അഞ്ചാം തീയതിയായിരുന്നു സംഭവം. കെട്ടിടത്തിലേക്ക് കയറിപോയ യുവതിക്കും സുഹൃത്തിനും പിന്നാലെ അവിടെയിരുന്ന് മധ്യപിക്കുക്കയായിരുന്ന പ്രതികൾ കറിചെല്ലുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതികൾ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.യുവതി പ്രതികളിലൊരാളുടെ കൈയ്യിൽ ശക്തിയായി കടിക്കുകയും കുതറി ഓടി രക്ഷപ്പെടുകയും ചെയ്‌തു. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

## Article Content

**കൊച്ചി: **എറണാകുളത്ത് യുവതിക്ക് നേരെ പീഡന ശ്രമം. ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ബലാത്സംഗത്തിന് ശ്രമം. രണ്ട് പേരെ പൊലീസ് പിടികൂടി. ഒരാൾക്കായി അന്വേഷണം തുടരുന്നു. കൊല്ലം സ്വദേശി രാഹുൽ, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്.എറണാകുളം സൗത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ പത്താം നിലയിലാണ് പീഡന ശ്രമം നടന്നത്. മെയ് അഞ്ചാം തീയതിയായിരുന്നു സംഭവം. കെട്ടിടത്തിലേക്ക് കയറിപോയ യുവതിക്കും സുഹൃത്തിനും പിന്നാലെ അവിടെയിരുന്ന് മധ്യപിക്കുക്കയായിരുന്ന പ്രതികൾ കറിചെല്ലുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതികൾ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.യുവതി പ്രതികളിലൊരാളുടെ കൈയ്യിൽ ശക്തിയായി കടിക്കുകയും കുതറി ഓടി രക്ഷപ്പെടുകയും ചെയ്‌തു. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358165/kochisexualabuse)