---
title: "റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി"
english_title: "Readingtheatorcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358195/readingtheatorcamp"
published_at: "2026-05-08T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdbe7456966_1000203838.jpg"
keywords: []
---

# റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

> **Lead Summary:** **ഏലപ്പീടിക : ** ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായി റീഡിംങ്ങ് തീയേറ്റർ ക്യാമ്പ് നടത്തി.കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപിക അനിറ്റലിബിൻ റീഡിംങ്ങ് ക്യാമ്പ് ഉൽഘാടനം ചെയ്തു.ഉറക്കെ വായനയിൽ നിന്നും കുട്ടികൾ നാടകീയ സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ എന്നിവ ക്യാമ്പ് ഡയറക്ടർമാരായ സിജിമോൾ എ.കെ, ജോമിലി ഷിജു എന്നിവരുടെ സഹായത്തോടെ എഴുതി ലഘു നാടകം തയ്യാറാക്കി. മദ്ധ്യവേനലവധിക്കാലം അലസതവെടിഞ്ഞ് ആഘോഷമാക്കുന്നതിനായി അനുഗ്രഹവായനശാലയുടെ നേതൃത്വത്തിൽ ബാലവേദി കുട്ടികൾക്കായി നടത്തിയ റീഡിംങ്ങ് ക്യാമ്പ് വായനാനുഭവത്തിൻ്റെയും, അഭിനയ മികവിൻ്റെയും ദൃശ്യാവിഷ്ക്കാരമായി മാറി.റീഡിംങ്ങ് ക്യാമ്പ് അവതരണം നടത്തി ഉൽഘാടനം ചെയ്ത ടീച്ചർ അനിറ്റലിബിന് ബാലവേദിയുടെ ഉപഹാരം അൽഗ ജിമ്മി,അഭിന ജെയ്സൺ, എയ്ഞ്ചൽ ജിമ്മി എന്നിവർ ചേർന്ന് കൈമാറി.കെ.എൽ.ജോൺസൺ, പ്രമീള സുരേന്ദ്രൻ,മല്ലിക പൗലോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

## Article Content

**ഏലപ്പീടിക : ** ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായി റീഡിംങ്ങ് തീയേറ്റർ ക്യാമ്പ് നടത്തി.കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപിക അനിറ്റലിബിൻ റീഡിംങ്ങ് ക്യാമ്പ് ഉൽഘാടനം ചെയ്തു.ഉറക്കെ വായനയിൽ നിന്നും കുട്ടികൾ നാടകീയ സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ എന്നിവ ക്യാമ്പ് ഡയറക്ടർമാരായ സിജിമോൾ എ.കെ, ജോമിലി ഷിജു എന്നിവരുടെ സഹായത്തോടെ എഴുതി ലഘു നാടകം തയ്യാറാക്കി. മദ്ധ്യവേനലവധിക്കാലം അലസതവെടിഞ്ഞ് ആഘോഷമാക്കുന്നതിനായി അനുഗ്രഹവായനശാലയുടെ നേതൃത്വത്തിൽ ബാലവേദി കുട്ടികൾക്കായി നടത്തിയ റീഡിംങ്ങ് ക്യാമ്പ് വായനാനുഭവത്തിൻ്റെയും, അഭിനയ മികവിൻ്റെയും ദൃശ്യാവിഷ്ക്കാരമായി മാറി.റീഡിംങ്ങ് ക്യാമ്പ് അവതരണം നടത്തി ഉൽഘാടനം ചെയ്ത ടീച്ചർ അനിറ്റലിബിന് ബാലവേദിയുടെ ഉപഹാരം അൽഗ ജിമ്മി,അഭിന ജെയ്സൺ, എയ്ഞ്ചൽ ജിമ്മി എന്നിവർ ചേർന്ന് കൈമാറി.കെ.എൽ.ജോൺസൺ, പ്രമീള സുരേന്ദ്രൻ,മല്ലിക പൗലോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358195/readingtheatorcamp)