---
title: "അഭിമുഖം നടത്തുന്നു "
english_title: "Walk in interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358262/walk-in-interview"
published_at: "2026-05-09T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe8fc3822d4_1000031932.jpg"
keywords: []
---

# അഭിമുഖം നടത്തുന്നു 

> **Lead Summary:** കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും വി.എച്ച്.എസ്.സി യിൽ പ്രത്യേക വിഷയമായി ലൈഫ് സ്റ്റോക്ക് മാനേജ്മെന്റ് വിത്ത്‌ പൗൾട്രി, ചിക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് എന്നിവ പൂർത്തിയായവർക്ക് അപേക്ഷിക്കാം.

## Article Content

കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും വി.എച്ച്.എസ്.സി യിൽ പ്രത്യേക വിഷയമായി ലൈഫ് സ്റ്റോക്ക് മാനേജ്മെന്റ് വിത്ത്‌ പൗൾട്രി, ചിക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് എന്നിവ പൂർത്തിയായവർക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മെയ് 11 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെറ്റിനറി ക്യാമ്പസിൽ എത്തണം.

ഫോൺ: 0497 2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358262/walk-in-interview)