---
title: "വേനൽ മഴ: അയ്യങ്കുന്നിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358311/iritty"
published_at: "2026-05-09T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fec2eb788a0_1000066281.jpg"
keywords: []
---

# വേനൽ മഴ: അയ്യങ്കുന്നിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം

> **Lead Summary:** ഇരിട്ടി : കഴിഞ്ഞ ദിവസം വൈകുന്നേരം വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത വേനൽ മഴയിലും അയ്യങ്കുന്നിൽ വ്യാപക നാശം . പഞ്ചായത്തിലെ മൂന്നാംകുറ്റിയിലും അങ്ങാടിക്കടവ് മേഖലയിലും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു . ആയിഷ അങ്ങേത്ത് മൂന്നാംകുറ്റി, ബിനീഷ് കുളങ്ങര മുറി എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു നാഷനഷ്ട്ടം സംഭവിച്ചു.

## Article Content

ഇരിട്ടി : കഴിഞ്ഞ ദിവസം വൈകുന്നേരം വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത വേനൽ മഴയിലും അയ്യങ്കുന്നിൽ വ്യാപക നാശം . പഞ്ചായത്തിലെ മൂന്നാംകുറ്റിയിലും അങ്ങാടിക്കടവ് മേഖലയിലും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു . ആയിഷ അങ്ങേത്ത് മൂന്നാംകുറ്റി, ബിനീഷ് കുളങ്ങര മുറി എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു നാഷനഷ്ട്ടം സംഭവിച്ചു.

നിരവധിപേരുടെ കൃഷി സ്ഥലങ്ങളിൽ റബർ ഉൾപ്പെടെ മരങ്ങൾ പൊട്ടിവീണും വ്യാപകമായ കൃഷി നാശവും സംഭവിച്ചു . പലസ്ഥലങ്ങളിലും വൈദ്യുതി തുലൂണുകൾ പൊട്ടിവീണ് നാഷനഷ്ട്ടം സംഭവിച്ചു . ഡോൺ ബോസ്കോ കോളേജിന് സമീപം റോഡിലേക്ക് മരം പൊട്ടി വീണു . മരം പൊട്ടിവീണ് തകർന്ന രണ്ടു വീടുകൾക്കും കനത്ത നാശനഷ്ടമാണ് സംഭവിച്ചത് . മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത് .നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്സും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി . പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോസു കുഞ്ഞ് തടത്തിൽ, പഞ്ചായത്ത് അംഗങ്ങളെയാ ബിന്ദു ഷാജി ,അനീഷ് കെ. പോൾ എന്നിവർ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358311/iritty)