---
title: "ആലുവയിൽ  കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യര്‍"
english_title: "Aluva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358337/aluva"
published_at: "2026-05-09T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fed74e951d9_1000066530.jpg"
keywords: []
---

# ആലുവയിൽ  കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യര്‍

> **Lead Summary:** ആലുവ: ആലുവയിൽ കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യര്‍.ഒരു മാസത്തോളം നീണ്ട പരിശീലനമായിരുന്നു നടത്തിയത്.ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോര്‍ജ് ഡയസാണ് മഞ്ജു വാര്യര്‍ക്ക് പരിശീലനം നല്‍കിയത്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകൻ ജോർജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളില്‍ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.

## Article Content

ആലുവ: ആലുവയിൽ കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യര്‍.ഒരു മാസത്തോളം നീണ്ട പരിശീലനമായിരുന്നു നടത്തിയത്.ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോര്‍ജ് ഡയസാണ് മഞ്ജു വാര്യര്‍ക്ക് പരിശീലനം നല്‍കിയത്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകൻ ജോർജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളില്‍ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.

എറണാകുളത്തെ ഫ്ലാറ്റില്‍ നിന്നുമാണ് ആലുവയില്‍ എത്തിയിരുന്നത് ജാക്കറ്റും തൊപ്പിയും ധരിച്ച്‌ ബൈക്കില്‍ എത്തുന്ന മഞ്ജുവിനെ അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. മണപ്പുറത്ത് തിരക്ക് കൂടുന്നതിന് മുന്‍പ് പഠനം കഴിഞ്ഞ് മടങ്ങും. ചലച്ചിത്ര താരങ്ങളായ സണ്ണി വെയിന്‍, സിജു വില്‍സണ്‍, ചലച്ചിത്ര നിര്‍മാതാവ് ബിനീഷ് ചന്ദ്രന്‍ എന്നിവരും മഞ്ജുവിനൊപ്പം കുതിര സവാരി പഠിക്കാന്‍ ആലുവ മണപ്പുറത്ത് എത്തിയിരുന്നു. പരിശീലനത്തിന് ശേഷം ഓള്‍ഡ് ദേശം റോഡിലെ കടകളില്‍ നിന്നായിരുന്നു പ്രഭാത ഭക്ഷണം. ആലുവ സ്വദേശിയായ ചലച്ചിത്ര താരം സിജു വില്‍സണ്‍ വഴിയാണ് മഞ്ജു വാര്യര്‍ കുതിര സവാരി പഠനത്തിന് ജോര്‍ജിനെ സമീപിച്ചത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന മഞ്ജു വാര്യര്‍ ബൈക്ക് റൈഡിങ്ങിനൊപ്പം സ്വന്തമായി ഒരു കുതിരയെ വാങ്ങി സവാരി നടത്താനുള്ള തയ്യാറെടുപ്പിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358337/aluva)