---
title: "കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു"
english_title: "Babymemorialhospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358384/babymemorialhospital"
published_at: "2026-05-09T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fef8c9733d6_1000204232.jpg"
keywords: []
---

# കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

> **Lead Summary:** കണ്ണൂർ : ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ കാൽമുട്ടിലെ സ്പോർട്സ് പരുക്കുകളും ആധുനിക ചികിത്സയെ കുറിച്ചും അന്താരാഷ്ട്ര സമ്മേളനംനടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ : ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ കാൽമുട്ടിലെ സ്പോർട്സ് പരുക്കുകളും ആധുനിക ചികിത്സയെ കുറിച്ചും അന്താരാഷ്ട്ര സമ്മേളനംനടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 10ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പുതിയ തെരു മാഗ്നറ്റ് ഹോട്ടലിലാണ് സമ്മേളനം നടക്കുക. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖ ഓർത്തോപീഡിക് . സ്പോർട്സ് മെഡിസിൻ വിദഗ്‌ദ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. യു കെ യിൽ നിന്നുള്ള പ്രശസ്ത സ്പോർട്സ് സർജൻ ഡോ. ആംഗസ് റോബർട്ട്സൺ മുഖ്യാതിഥിയാകും. സ്പോർട്സ് മെഡിസിൻ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും കാൽമുട്ടിൻ്റെ ആരോഗ്യം, റോബോർട്ടിക്ക് കാൽമുട്ട് മാറ്റിവയ്ക്കൽ എന്നീ നൂതന സംവിധാനങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഓർത്തോപീഡിക്സ് വിഭാഗം ചീഫ് ഡോ. ജ്യോതി പ്രസാദ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഡോ. അഖിൽ തോമസ്, സി. ആർ ജിതിൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358384/babymemorialhospital)