---
title: "കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു"
english_title: "Youth Congress clashes in Kannur: Police use water cannon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3584/youth-congress-clashes-in-kannur-police-use-water-cannon"
published_at: "2021-10-05T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bf99563f6f_IMG-20211005-WA0059.jpg"
keywords: []
---

# കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** യു പിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിലും പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിക്ഷേധിച്ച് 

## Article Content

യു പിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിലും പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിക്ഷേധിച്ച് 

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. 

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. സുദീപ് ജയിംസ് അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3584/youth-congress-clashes-in-kannur-police-use-water-cannon)