---
title: "ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ നടത്തി"
english_title: "Valluvankadavmuthappan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358419/valluvankadavmuthappan"
published_at: "2026-05-09T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff188678278_1000204300.jpg"
keywords: []
---

# ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ നടത്തി

> **Lead Summary:** **കണ്ണൂർ: **വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിർമ്മിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പശില്പനിർമ്മാണ ശിലാപൂജയും ഭൂമിപൂജയും നടത്തി.ഇന്ന് രാവിലെ 9 നും 10 നും മധ്യയുള്ള ശുഭമുഹൂർത്തത്തിൽ ജുന അഘാട മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിതീർത്ഥ സ്വാമികൾ നേതൃത്വം നൽകി.പ്രശസ്ത ശില്പി ശങ്കരൻ മേലാചാരി ഭൂമിപൂജയ്ക്ക് മുഖ്യ കാർമ്മികികത്വം വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാസംവിധായകനും വിശ്വഹിന്ദു പരിഷത് പ്രസിഡൻ്റുമായ വിജിതമ്പി, വത്സൻ തില്ലങ്കേരി, സ്വാമി ആത്മചൈതന്യ, രസാമൃത ചൈതന്യ, രവീന്ദ്രനാഥ് ചേലേരി, അരവിന്ദൻ,കെ ജി ബാബു തുടങ്ങിയവർ സംസാരിച്ചു. ചിറക്കൽ കോവിലകം പ്രതിനിധി സുരേഷ് വർമ്മ പൂർണ്ണകുംഭം നൽകി സ്വാമിജിയെ സ്വീകരിച്ചു. ചടങ്ങിൽ മടപ്പുര മാനേജിങ് ട്രസ്റ്റി സ്വാമിജിയേയും വിശിഷ്ട വ്യക്തിത്വങ്ങളേയും ഹാരാർപ്പണം ചെയ്തു. ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷനായചടങ്ങിൽ ഡോ കെ വി മുരളീമോഹനൻ സ്വാഗതവും രാജൻ അഴീക്കോടൻ നന്ദിയും പറഞ്ഞു. മടപ്പുര മാനേജർ രവീന്ദ്രൻ, എം കെ രമേശൻ, ചോറൻ ഗോപാലൻ, ശശിധരൻ നായർ, ജനാർദ്ദനൻ നമ്പ്യാർ രാമകൃഷ്ണൻ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

**കണ്ണൂർ: **വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിർമ്മിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പശില്പനിർമ്മാണ ശിലാപൂജയും ഭൂമിപൂജയും നടത്തി.ഇന്ന് രാവിലെ 9 നും 10 നും മധ്യയുള്ള ശുഭമുഹൂർത്തത്തിൽ ജുന അഘാട മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിതീർത്ഥ സ്വാമികൾ നേതൃത്വം നൽകി.പ്രശസ്ത ശില്പി ശങ്കരൻ മേലാചാരി ഭൂമിപൂജയ്ക്ക് മുഖ്യ കാർമ്മികികത്വം വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാസംവിധായകനും വിശ്വഹിന്ദു പരിഷത് പ്രസിഡൻ്റുമായ വിജിതമ്പി, വത്സൻ തില്ലങ്കേരി, സ്വാമി ആത്മചൈതന്യ, രസാമൃത ചൈതന്യ, രവീന്ദ്രനാഥ് ചേലേരി, അരവിന്ദൻ,കെ ജി ബാബു തുടങ്ങിയവർ സംസാരിച്ചു. ചിറക്കൽ കോവിലകം പ്രതിനിധി സുരേഷ് വർമ്മ പൂർണ്ണകുംഭം നൽകി സ്വാമിജിയെ സ്വീകരിച്ചു. ചടങ്ങിൽ മടപ്പുര മാനേജിങ് ട്രസ്റ്റി സ്വാമിജിയേയും വിശിഷ്ട വ്യക്തിത്വങ്ങളേയും ഹാരാർപ്പണം ചെയ്തു. ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷനായചടങ്ങിൽ ഡോ കെ വി മുരളീമോഹനൻ സ്വാഗതവും രാജൻ അഴീക്കോടൻ നന്ദിയും പറഞ്ഞു. മടപ്പുര മാനേജർ രവീന്ദ്രൻ, എം കെ രമേശൻ, ചോറൻ ഗോപാലൻ, ശശിധരൻ നായർ, ജനാർദ്ദനൻ നമ്പ്യാർ രാമകൃഷ്ണൻ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358419/valluvankadavmuthappan)