---
title: "മുഴപ്പിലങ്ങാട് ബീച്ചിൽകടലോര ക്യാമ്പ്നടത്തി."
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358434/thalassery"
published_at: "2026-05-09T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff3bd490fa3_1000067180.jpg"
keywords: []
---

# മുഴപ്പിലങ്ങാട് ബീച്ചിൽകടലോര ക്യാമ്പ്നടത്തി.

> **Lead Summary:** തലശ്ശേരി : ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായി കടലോര ക്യാമ്പും ഉല്ലാസയാത്രയും നടത്തി. അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ.എ ഉല്ലാസയാത്ര ഏലപ്പീടിക വായനശാല പരിസരത്ത്ഫ്ലാഗ് ഓഫ് ചെയ്തു. മുഴപ്പിലങ്ങാട് ബീച്ചിൽ വെച്ച് നടന്ന കടലോരക്യാമ്പിൽ കാടു മുതൽ കടൽ വരെ എന്ന വിഷയാവതരണം നടത്തി നീലഗിരി ബയോസ്ഫിയർ റിസർവ്വ് റീജ്യണൽ കോർഡിനേറ്റർ ജിമ്മി അബ്രാഹം സംസാരിച്ചു.കാടും, ഇടനാടൻ കുന്നുകളും, സമതലങ്ങളും നമുക്ക് നൽകുന്ന പാരിസ്ഥിതിക സംരക്ഷണം ക്യാമ്പ് ചർച്ച ചെയ്തു. വികസനം വേണോ, പരിസ്ഥിതി സംരക്ഷണം വേണോ എന്ന ചോദ്യം ഉയരുമ്പോൾ ആദ്യം തകരുന്നത്ജൈവവൈവിധ്യത്തിൻ്റെ കലവറകളായ ഇടനാടൻ കുന്നുകളാണെന്ന് കടലോര ക്യാമ്പ് ചർച്ച ചെയ്തു. കാടും, കടലും മനുഷ്യജീവിതത്തിൽ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം കടലോര ക്യാമ്പിലും, ഉല്ലാസയാത്രയിലും പങ്കെടുത്ത ബാലവേദി അംഗങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിന് സാധിച്ചു..

## Article Content

തലശ്ശേരി : ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായി കടലോര ക്യാമ്പും ഉല്ലാസയാത്രയും നടത്തി. അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ.എ ഉല്ലാസയാത്ര ഏലപ്പീടിക വായനശാല പരിസരത്ത്ഫ്ലാഗ് ഓഫ് ചെയ്തു. മുഴപ്പിലങ്ങാട് ബീച്ചിൽ വെച്ച് നടന്ന കടലോരക്യാമ്പിൽ കാടു മുതൽ കടൽ വരെ എന്ന വിഷയാവതരണം നടത്തി നീലഗിരി ബയോസ്ഫിയർ റിസർവ്വ് റീജ്യണൽ കോർഡിനേറ്റർ ജിമ്മി അബ്രാഹം സംസാരിച്ചു.കാടും, ഇടനാടൻ കുന്നുകളും, സമതലങ്ങളും നമുക്ക് നൽകുന്ന പാരിസ്ഥിതിക സംരക്ഷണം ക്യാമ്പ് ചർച്ച ചെയ്തു. വികസനം വേണോ, പരിസ്ഥിതി സംരക്ഷണം വേണോ എന്ന ചോദ്യം ഉയരുമ്പോൾ ആദ്യം തകരുന്നത്ജൈവവൈവിധ്യത്തിൻ്റെ കലവറകളായ ഇടനാടൻ കുന്നുകളാണെന്ന് കടലോര ക്യാമ്പ് ചർച്ച ചെയ്തു. കാടും, കടലും മനുഷ്യജീവിതത്തിൽ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം കടലോര ക്യാമ്പിലും, ഉല്ലാസയാത്രയിലും പങ്കെടുത്ത ബാലവേദി അംഗങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിന് സാധിച്ചു..

ക്യാമ്പ് ഡയറക്ടർമാരായഷിജു.ഇ.കെ, സനോജ് ലാസർ, പ്രമീള സുരേന്ദ്രൻ, മല്ലിക പൗലോസ്, അനിറ്റലിബിൻ, ജോമിലിഷിജു ഒ.എ,അശോകൻ.വി.ആർ എന്നിവർ മുഴപ്പിലങ്ങാട് ബീച്ചിൽ വെച്ച് നടത്തിയ കടലോര ക്യാമ്പിനും, ഉല്ലാസയാത്രക്കും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358434/thalassery)