---
title: "ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഒഴിവുകള്‍"
english_title: "Vacancies in the National Health Mission Plan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35848/vacancies-in-the-national-health-mission-plan"
published_at: "2022-04-05T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b9efa5fd32_images (13).jpeg"
keywords: []
---

# ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഒഴിവുകള്‍

> **Lead Summary:** **കണ്ണൂർ : **ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി ഏപ്രില്‍ 12ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും.

## Article Content

**കണ്ണൂർ : **ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി ഏപ്രില്‍ 12ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും.

പീഡിയാട്രീഷ്യന്‍ - യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ പിജി/ ഡിപ്ലോമ/ പീഡിയാട്രിക്‌സില്‍ ഡിഎന്‍ബി/ഡിസിഎച്ച്. ടിസിഎംസി രജിസ്‌ട്രേഷനോടുകൂടിയ എംബിബിഎസും പിജിയും.  

മെഡിക്കല്‍ ഓഫീസര്‍: ടിസിഎംസി രജിസ്‌ട്രേഷനോടുകൂടിയ എംബിബിഎസ്.

ആര്‍ബിഎസ്‌കെ കോ ഓര്‍ഡിനേറ്റര്‍ - യോഗ്യത: എംഎസ്‌സി നഴ്‌സിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം.

ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍ - യോഗ്യത: ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡുക്കേഷന്‍ ഡിപ്ലോമ/ ഡി എഡ് ഇന്‍ സ്‌പെഷ്യല്‍ എഡുക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്), ആര്‍സിഐ രജിസ്‌ട്രേഷനും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 0497-2709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35848/vacancies-in-the-national-health-mission-plan)