---
title: "കൊട്ടിയൂർ ദേവസ്വത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന ലേലം പരാതിയെ തുടർന്ന് മാറ്റിവച്ചു"
english_title: "The auction scheduled to be held at Kottiyoor Devaswom today was postponed due to a complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35851/the-auction-scheduled-to-be-held-at-kottiyoor-devaswom-today-was-postponed-due-to-a-complaint"
published_at: "2022-04-05T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ba12becd8e_Screenshot_2022-04-05-07-23-37-845_com.gbwhatsapp.jpg"
keywords: []
---

# കൊട്ടിയൂർ ദേവസ്വത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന ലേലം പരാതിയെ തുടർന്ന് മാറ്റിവച്ചു

> **Lead Summary:** **കൊട്ടിയൂർ: **വൈശാഖമഹോത്സവവുമായി ബന്ധപെട്ട് കൊട്ടിയൂർ ദേവസ്വത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന ലേലം മാറ്റിവച്ചു.

## Article Content

**കൊട്ടിയൂർ: **വൈശാഖമഹോത്സവവുമായി ബന്ധപെട്ട് കൊട്ടിയൂർ ദേവസ്വത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന ലേലം മാറ്റിവച്ചു.

മതിയായ പത്രപരസ്യങ്ങൾ ഒന്നും നൽകാതെ ഉത്സവ ലേലം നടത്തുന്നത് ദേവസ്വത്തിന് വൻ സാമ്പത്തിക നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പാരമ്പര്യേതര ട്രസ്റ്റി എൻ. പ്രശാന്ത് ദേവസ്വം കമ്മിഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ലേലം മാറ്റിവച്ചത്.

വിപുലമായ രീതിയിൽ പത്രപരസ്യ മുൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച് പരാതിക്കിടവരാത്ത വിധം സമയബന്ധിതമായി ലേലനടപടികൾ നടത്തണമെന്ന് ദേവസ്വം കമ്മിഷണർ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35851/the-auction-scheduled-to-be-held-at-kottiyoor-devaswom-today-was-postponed-due-to-a-complaint)