---
title: "കണ്ണൂരിന്റെ മോടി കൂട്ടാൻ നവീകരിച്ച  ഗവ. ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഇന്ന്"
english_title: "Renovated building of the guest house was inaugurated today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35855/renovated-building-of-the-guest-house-was-inaugurated-today"
published_at: "2022-04-05T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ba833d6fff_images (15).jpeg"
keywords: []
---

# കണ്ണൂരിന്റെ മോടി കൂട്ടാൻ നവീകരിച്ച  ഗവ. ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഇന്ന്

> **Lead Summary:** **കണ്ണൂര്‍**: ഗവ. ഗസ്റ്റ് ഹൗസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

## Article Content

**കണ്ണൂര്‍**: ഗവ. ഗസ്റ്റ് ഹൗസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

അതിഥികള്‍ക്കായി സൗകര്യം വര്‍ധിപ്പിച്ച് പൂര്‍ണ്ണ സജ്ജമായിരിക്കുകയാണ് ഗവ.ഗസ്റ്റ് ഹൗസ്. കടലിനഭിമുഖമായുള്ള അഡീഷണല്‍ ബ്ലോക്കില്‍ പുതുക്കിയ മുറികള്‍, ലോബി, ലിഫ്റ്റ്, ജനറേറ്റര്‍, നവീകരിച്ച ഡൈനിംഗ് ഹാള്‍, പുറത്ത് പ്രത്യേക പാര്‍ക്കിംഗ് ലോട്ട് എന്നിവ തയ്യാറായി കഴിഞ്ഞു.

രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. എംപിമാരായ കെ സുധാകരന്‍, ഡോ വി ശിവദാസന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാകും. കേരള ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, കേരള ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ തുടങ്ങിയവര്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35855/renovated-building-of-the-guest-house-was-inaugurated-today)