---
title: "മലയോര മേഖലയിൽ ആദ്യത്തെ ലിക്വിഡ്  ഓക്സിജൻ പ്ലാന്റ് പേരാവൂർ താലൂക്ക്  ആശുപത്രിക്ക് സ്വന്തം"
english_title: "Peravoor Taluk Hospital owns the first liquid oxygen plant in the hilly region"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35859/peravoor-taluk-hospital-owns-the-first-liquid-oxygen-plant-in-the-hilly-region"
published_at: "2022-04-05T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bb13f2dbed_InShot_20220405_083144084.jpg"
keywords: []
---

# മലയോര മേഖലയിൽ ആദ്യത്തെ ലിക്വിഡ്  ഓക്സിജൻ പ്ലാന്റ് പേരാവൂർ താലൂക്ക്  ആശുപത്രിക്ക് സ്വന്തം

> **Lead Summary:** **പേരാവൂർ: ** പേരാവൂർ താലൂക്ക് ആശുപത്രിക്ക് 75 ലക്ഷം രൂപയുടെ ലിക്വിഡ് ഓസ്‌സിജൻ പ്ലാന്റ് അനുവദിച്ചു . പേരാവൂർ താലൂക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായാണ് ലിക്വിഡ് ഓക്സിജൻ പ്ലാന്റ് . എൻ എച്ച് എം വഴി കെ എം എസ് സി എൽ ആണ് പ്ലാന്റ് നൽകിയത് .

## Article Content

**പേരാവൂർ: ** പേരാവൂർ താലൂക്ക് ആശുപത്രിക്ക് 75 ലക്ഷം രൂപയുടെ ലിക്വിഡ് ഓസ്‌സിജൻ പ്ലാന്റ് അനുവദിച്ചു . പേരാവൂർ താലൂക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായാണ് ലിക്വിഡ് ഓക്സിജൻ പ്ലാന്റ് . എൻ എച്ച് എം വഴി കെ എം എസ് സി എൽ ആണ് പ്ലാന്റ് നൽകിയത് .

നിലവിൽ കണ്ണൂർ ജില്ലയിൽ കണ്ണൂർ ജില്ലാ ആശുപത്രി , പരിയാരം മെഡിക്കൽ കോളേജ് മാത്രം ആണ് ഇത് പോലെ ഉള്ള വലിയ  ലിക്വിഡ് ഓസ്‌സിജൻ പ്ലാന്റ്  നിലവിൽ ഉള്ളത് . കോവിഡ് പോലെ ഉള്ള അസുഖം വന്നാൽ ആവശ്യത്തിന്  ഓക്സിജൻ ഇത് വഴി രോഗികൾക്ക് ലഭ്യമാക്കാൻ സാധിക്കും .

ഭാവിയിൽ ആശുപത്രി പുതിയ കെട്ടിടം വരുന്ന മുറയ്ക്ക് വരുന്ന ഐ സി യു ൽ ഇത് കൊണ്ട് കൃത്യം ആയ അളവിൽ ഓക്സിജൻ ലഭ്യമാക്കാൻ സാധിക്കും . പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രമങ്ങളുടെ ഫലം ആയാണ് ലിക്വിഡ് ഓസ്‌സിജൻ പ്ലാന്റ് വന്നത് . തുടർന്നുള്ള ദിവസങ്ങളിൽ കെ എം എസ് സി എൽ എഞ്ചിനീയർ എല്ലാം വന്ന പ്ലാന്റ് അനുയോജ്യമായ സ്ഥലത്തു പ്ലാന്റ് സ്ഥാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35859/peravoor-taluk-hospital-owns-the-first-liquid-oxygen-plant-in-the-hilly-region)