---
title: "പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സ്ഫോടക വസ്തു; ഒരാൾ കസ്റ്റഡിയിൽ"
english_title: "Narendramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358612/narendramodi"
published_at: "2026-05-10T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00a762e46e8_1000018280.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സ്ഫോടക വസ്തു; ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:** ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ സമീപത്ത് നിന്ന് രണ്ട് ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു നിന്നാണ് ഇവ കണ്ടെടുത്തത്.

## Article Content

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ സമീപത്ത് നിന്ന് രണ്ട് ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു നിന്നാണ് ഇവ കണ്ടെടുത്തത്.

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആർട്ട് ഓഫ് ലിവിംഗിന്‍റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്‍റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി ബംഗളൂരുവിലെത്തിയത്.

പരിപാടിയുടെ പ്രധാന വേദിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്നാണു സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തിൽ കോരമംഗലയ്ക്കു സമീപത്തുനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358612/narendramodi)