---
title: "രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും"
english_title: "Muraleedaranandsudhakarantodelhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358758/muraleedaranandsudhakarantodelhi"
published_at: "2026-05-11T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01a6b4a925e_1000204753.jpg"
keywords: []
---

# രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

> **Lead Summary:** **തിരുവനന്തപുരം : **കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ചർച്ച. മുൻ കെപിസിസി അധ്യക്ഷന്മാരെ എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ എഐസിസിയുമായി ചർച്ച നടത്തും. കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെയും ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്.ഇന്ന് രാത്രിയിലെ വിമാനത്തിൽ യാത്ര തിരിക്കും. വിളിപ്പിച്ചത് തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താൻ എന്ന് സൂചന. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദത്തില്‍ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന. യുഡിഎഫ് ഘടക കക്ഷികള്‍ ഏതെങ്കിലും നേതാവിനു വേണ്ടി സംസാരിക്കുന്നുവെന്നത് ഊഹാപോഹം മാത്രമെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി പദവിയില്‍ തീരുമാനം വൈകുന്നത് അണികളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

## Article Content

**തിരുവനന്തപുരം : **കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ചർച്ച. മുൻ കെപിസിസി അധ്യക്ഷന്മാരെ എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ എഐസിസിയുമായി ചർച്ച നടത്തും. കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെയും ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്.ഇന്ന് രാത്രിയിലെ വിമാനത്തിൽ യാത്ര തിരിക്കും. വിളിപ്പിച്ചത് തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താൻ എന്ന് സൂചന. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദത്തില്‍ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന. യുഡിഎഫ് ഘടക കക്ഷികള്‍ ഏതെങ്കിലും നേതാവിനു വേണ്ടി സംസാരിക്കുന്നുവെന്നത് ഊഹാപോഹം മാത്രമെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി പദവിയില്‍ തീരുമാനം വൈകുന്നത് അണികളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358758/muraleedaranandsudhakarantodelhi)