---
title: "നാടൻ പാട്ട്ശിൽപ്പശാലനടത്തി."
english_title: "Elapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358823/elapeedika"
published_at: "2026-05-12T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a027c5e0b11c_1000069966.jpg"
keywords: []
---

# നാടൻ പാട്ട്ശിൽപ്പശാലനടത്തി.

> **Lead Summary:** ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായി നാടൻപാട്ട് ശിൽപ്പശാലനടത്തി. നാടൻപാട്ട് കലാകാരനും, ഗായകനുമായ ദിലീപ് എ.ബി. ശിൽപ്പശാലഉൽഘാടനം ചെയ്തു.കലാഭവൻ മണി, അതുൽ നറുകര, കാഞ്ഞങ്ങാട് രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത ഗായകരുടെ നാടൻ പാട്ടുകൾ ശിൽപ്പശാലയിൽ അവതരിപ്പിച്ചു.

## Article Content

ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായി നാടൻപാട്ട് ശിൽപ്പശാലനടത്തി. നാടൻപാട്ട് കലാകാരനും, ഗായകനുമായ ദിലീപ് എ.ബി. ശിൽപ്പശാലഉൽഘാടനം ചെയ്തു.കലാഭവൻ മണി, അതുൽ നറുകര, കാഞ്ഞങ്ങാട് രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത ഗായകരുടെ നാടൻ പാട്ടുകൾ ശിൽപ്പശാലയിൽ അവതരിപ്പിച്ചു.

നാടൻ പാട്ടവതരണത്തിൽ തനതായ വാദ്യോപകരണങ്ങളും, താളവും, അവതരണ രീതിയും ഉണ്ടെന്ന് ശിൽപ്പശാലയിൽ ദിലീപ്. എ.ബി.വിശദീകരിച്ചു.നാടൻ പാട്ട് എഴുതി തയ്യാറാക്കി അവതരിപ്പിക്കുന്ന രീതിയിലാണ് കൂടുതലും പ്രശസ്തമായത്.നാടൻ പാട്ടിൽ നിന്നും പുതിയ കാലത്ത് മലയാളറാപ്പ് സംഗീതവും പിറവിയെടുത്തെന്ന് ശിൽപ്പശാലയിൽ ചർച്ച ചെയ്തു.ബാലവേദി അംഗങ്ങളായ ആദി കൃഷ്ണ ഷാജി, റിജോ കുര്യൻ, എബിൻ ജിമ്മി എന്നിവർ ചേർന്ന് ദിലീപ് എ.ബി.ക്ക് ബാല വേദിയുടെ ഉപഹാരം നൽകി. ക്യാമ്പ് ഡയറക്ടർമാരായ സജി. പി.കെ, സജി.ജോസഫ്, ജോമിലി ഷിജു എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358823/elapeedika)