---
title: "കൊട്ടിയൂർ -വയനാട് ചുരം പാതയിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്: യാത്രക്കാർ ദുരിതത്തിൽ"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358838/kottiyoor"
published_at: "2026-05-12T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a029e958825d_1000070611.jpg"
keywords: []
---

# കൊട്ടിയൂർ -വയനാട് ചുരം പാതയിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്: യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂർ -വയനാട് ചുരം പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ പെട്ട് യാത്രക്കാർ നരകിക്കുന്നു. ദീർഘദൂര ബസ്സുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ ,ചരക്ക് വാഹനങ്ങൾ, ചെങ്കൽ ലോറികൾ ഉൾപ്പെടെ പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോയി ഇടുങ്ങിയ പാതയിൽ കുരുങ്ങുമ്പോൾ ഗതാഗത കുരുക്കഴിക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം സ്ഥലത്തില്ല.

## Article Content

കൊട്ടിയൂർ : കൊട്ടിയൂർ -വയനാട് ചുരം പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ പെട്ട് യാത്രക്കാർ നരകിക്കുന്നു. ദീർഘദൂര ബസ്സുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ ,ചരക്ക് വാഹനങ്ങൾ, ചെങ്കൽ ലോറികൾ ഉൾപ്പെടെ പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോയി ഇടുങ്ങിയ പാതയിൽ കുരുങ്ങുമ്പോൾ ഗതാഗത കുരുക്കഴിക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം സ്ഥലത്തില്ല.

വയനാട് അതിർത്തിയിൽ തലപ്പുഴ പോലീസിൻ്റെയും, കണ്ണൂർ അതിർത്തി കേളകം പോലീസിൻ്റെയും പരിധിയിലാണ്. അതിർത്തിയിൽ ആര് കുരുക്കഴിക്കുമെന്ന തർക്കമാണോ പ്രദേശത്ത് പോലീസിൻ്റെ സേവനം നടപ്പാക്കാത്തതെന്നാണ് കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ചോദ്യം. ഏത് വിധേനയും സ്ഥലത്ത് പോലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.പാൽ ചുരത്തും, വയനാട് അതിർത്തിയായ ചെകുത്താൻ തോടിന് സമീപത്തും ഓരോ പോലീസുകാരെ നിയോഗിച്ചാൽ ഗതാഗത നിയന്ത്രണമാവുകയും, വാഹനങ്ങൾക്ക് സുഗമമായി കടന്ന്‌ പോകാനുമാകും... തിങ്കളാഴ്ച്ച വൈകുന്നേരം ഒന്നര മണിക്കൂറോളം പാതയിൽ ഗതാഗത സ്തംഭനമുണ്ടായിട്ടും തടസ്സം നീക്കാൻ അധികൃതർ ആരും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.മണിക്കൂറുകൾ ഇടവിട്ട് പാതയിൽ ഗതാഗത സ്തംഭനം തുടരുന്ന കാഴ്ച്ചയാണ് നിലവിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358838/kottiyoor)