---
title: "അടക്കാത്തോട്ടിൽ വനിതാലീഗ് കൺവെൻഷൻ സഘടിപ്പിച്ചു"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358848/adakkathod"
published_at: "2026-05-12T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02ad5965beb_1000070717.jpg"
keywords: []
---

# അടക്കാത്തോട്ടിൽ വനിതാലീഗ് കൺവെൻഷൻ സഘടിപ്പിച്ചു

> **Lead Summary:** കേളകം : കേളകം പഞ്ചായത്ത്‌ വനിതാലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. വനിതകളിലെ അഭിരുചിയും കൂട്ടായ്മയും വർദ്ധിപ്പിക്കണമെന്ന് ലക്ഷ്യത്തോടുകൂടിയാണ് പരിപാടി നടത്തിയത്. സംഗമം IUML കേളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ഇ ഐ ഉൽഘാടനം ചെയ്തു.

## Article Content

കേളകം : കേളകം പഞ്ചായത്ത്‌ വനിതാലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. വനിതകളിലെ അഭിരുചിയും കൂട്ടായ്മയും വർദ്ധിപ്പിക്കണമെന്ന് ലക്ഷ്യത്തോടുകൂടിയാണ് പരിപാടി നടത്തിയത്. സംഗമം IUML കേളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ഇ ഐ ഉൽഘാടനം ചെയ്തു.

വനിതാലീഗ് ജില്ലാ കമ്മിറ്റി അംഗം റൈഹാനത്ത് സുബി മുഖ്യപ്രഭാഷണം നടത്തി. ഷാഹിന റഷീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബൽകീസ്. മൈമൂനത്ത്, ഷീന,യൂസുഫ് ചിറക്കൽ എന്നിവർ സംസാരിച്ചു. മികച്ച വനിതാ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358848/adakkathod)