---
title: "സ്വയംതൊഴില്‍ വായ്പ പദ്ധതി"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358859/apply-now"
published_at: "2026-05-12T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02ba6b681b4_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# സ്വയംതൊഴില്‍ വായ്പ പദ്ധതി

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് പരിധിയിലെ 2025-26 വര്‍ഷത്തേക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍ (റോമന്‍ കാത്തോലിക്, യാക്കോബായ, മാര്‍ത്തോമ്മ) തുടങ്ങിയ മതന്യൂനപക്ഷ വിഭാഗങ്ങളിലും ഒ.ബി.സി വിഭാഗങ്ങളിലും ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഓട്ടോറിക്ഷ/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ എല്ലാവിധ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ പ്രയോജനപ്പെടുത്താം. വായ്പയ്ക്ക് മതിയായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കണ്ണൂര്‍ പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2706196, 2706197, വാട്‌സ്ആപ്: 9447730066.

## Article Content

തിരുവനന്തപുരം : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് പരിധിയിലെ 2025-26 വര്‍ഷത്തേക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍ (റോമന്‍ കാത്തോലിക്, യാക്കോബായ, മാര്‍ത്തോമ്മ) തുടങ്ങിയ മതന്യൂനപക്ഷ വിഭാഗങ്ങളിലും ഒ.ബി.സി വിഭാഗങ്ങളിലും ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഓട്ടോറിക്ഷ/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ എല്ലാവിധ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ പ്രയോജനപ്പെടുത്താം. വായ്പയ്ക്ക് മതിയായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കണ്ണൂര്‍ പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2706196, 2706197, വാട്‌സ്ആപ്: 9447730066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358859/apply-now)