---
title: "താമരശ്ശേരിയിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ  ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ചു "
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/358867/thamarassery"
published_at: "2026-05-12T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02c0fa31db3_1000070897.jpg"
keywords: []
---

# താമരശ്ശേരിയിൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ  ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ചു 

> **Lead Summary:** താമരശ്ശേരി : താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്റെ ഗോ​വ​ണി​പ്പ​ടി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ.

## Article Content

താമരശ്ശേരി : താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്റെ ഗോ​വ​ണി​പ്പ​ടി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ.

താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​ട്ടു​ണ്ട്. മു​ര​ളീ​ധ​ര​ന്‍റെ ഓ​ട്ടോ​യു​ടെ വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ബ​ജാ​ജ് ഫൈ​നാ​ൻ​സി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. പ​ണം ഉ​ട​ൻ അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് മ​ട​ങ്ങി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് തൊ​ട്ടു​മു​ൻ​പി​ലാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡ്. ഭീ​ഷ​ണി​യി​ൽ മ​നം​നൊ​ന്താ​ണ് മ​ര​ണം എ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്. ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/358867/thamarassery)