---
title: " കണ്ണൂരിൽ 10 തഹസിൽദാർമാരെ എക്സിക്യുട്ടീവ്‌ മജിസ്‌ട്രേറ്റ്മാരായി നിയമിച്ചു: കാരണമിതാണ്       "
english_title: "Appointed as Executive Magistrates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35907/appointed-as-executive-magistrates"
published_at: "2022-04-05T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bf0f806e7e_Picsart_22-04-05_13-03-30-408.jpg"
keywords: []
---

#  കണ്ണൂരിൽ 10 തഹസിൽദാർമാരെ എക്സിക്യുട്ടീവ്‌ മജിസ്‌ട്രേറ്റ്മാരായി നിയമിച്ചു: കാരണമിതാണ്       

> **Lead Summary:** കണ്ണൂർ: പാർട്ടി കോൺഗ്രസിന്റെയും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെയും ഭാഗമായി ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി 10 തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരായി നിയമിച്ചുകൊണ്ട്‌ സർക്കാർ ഉത്തരവായി.

## Article Content

കണ്ണൂർ: പാർട്ടി കോൺഗ്രസിന്റെയും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെയും ഭാഗമായി ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി 10 തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരായി നിയമിച്ചുകൊണ്ട്‌ സർക്കാർ ഉത്തരവായി.

ഏപ്രിൽ മൂന്നു മുതൽ 14 വരെ ഓരോ ദിവസവും രണ്ട് തഹസിൽദാർമാർക്കാണ് ക്രമസമാധാനത്തിന്റെ ചുമതല. കഴിഞ്ഞ ദിവസമാണ്‌ ഉന്നത പോലീസ്‌ ഉദ്യോസ്ഥരുടെ യോഗം ഡി.ഐ.ജി. രാഹുൽ നായർ വിളിച്ചു ചേർത്തത്‌.

എട്ടുലക്ഷത്തോളം പേർ പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട്‌ നഗരത്തിൽ എത്തുമെന്നാണ്‌ കണക്ക്‌. ദേശീയതലത്തിൽ വി. ഐ.പി. നേതാക്കളുടെ വലിയ നിരയും സമ്മേളനത്തിനുണ്ടാവും. എന്തെങ്കിലും അത്യാവശ്യഘട്ടത്തിൽ തീരുമാനങ്ങൾ എടുക്കാനാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.ഉദ്യോഗസ്ഥർ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലനം അടക്കം ഉറപ്പുവരുത്തും.

വി. ഷേർളി, സി.കെ. ഷാജി, പി. സജീവൻ, വി.കെ. പ്രഭാകരൻ, സി.വി. പ്രകാശൻ, സി.എം. ലതാദേവി, കെ. ബാലഗോപാലൻ, സുരേഷ് ചന്ദ്ര ബോസ്, കെ. രാജൻ, സി. രാധാകൃഷ്ണൻ തുടങ്ങിയവർക്കാണ് ചുമതല.ഇതിൽ രണ്ടുപേർ വീതം ഓരോ ദിവസവും ചുമതല വഹിക്കണമെന്ന് ഉത്തരവിലുണ്ട്. കണ്ണൂർ എ.ഡി.എം. ആണ് ഉത്തരവിറക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35907/appointed-as-executive-magistrates)