---
title: "ഐസ്ക്രീം കമ്പനിയിലേക്ക് വിതരണക്കാർ മാർച്ച് നടത്തും"
english_title: "Distributors will march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35918/distributors-will-march"
published_at: "2022-04-05T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bfb62031de_Picsart_22-04-05_13-47-42-016.jpg"
keywords: []
---

# ഐസ്ക്രീം കമ്പനിയിലേക്ക് വിതരണക്കാർ മാർച്ച് നടത്തും

> **Lead Summary:** കണ്ണൂർ: മെറി ബോയ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വിതരണക്കാർ ഏപ്രിൽ 7ന് 10 മണിക്ക് സ്ഥാപനത്തിൻ്റെ തളിപ്പറമ്പിലുള്ള ഐസ് ക്രീം കമ്പനിയിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചതായി ഡിസ്ട്രിബ്യു ട്ടേർസ് സമിതി ജില്ലാ സെക്രട്ടറി ടി.ബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: മെറി ബോയ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വിതരണക്കാർ ഏപ്രിൽ 7ന് 10 മണിക്ക് സ്ഥാപനത്തിൻ്റെ തളിപ്പറമ്പിലുള്ള ഐസ് ക്രീം കമ്പനിയിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചതായി ഡിസ്ട്രിബ്യു ട്ടേർസ് സമിതി ജില്ലാ സെക്രട്ടറി ടി.ബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിതരണക്കാരാണ് സമരം നടത്തുന്നത്.കഴിഞ്ഞ 10 വർഷമായിതൊഴിൽ ചെയ്യുന്ന വിതരണക്കാരെ യാതൊരു കാരണവുമില്ലാതെ ഒഴിവാക്കി പുതിയ വിതരണക്കാരെ ഏല്പിക്കാനുള്ള മാനേജ്മെൻ്റിൻ്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ സി ക്രട്ടറി ടി.ബാബു പറഞ്ഞു.

പ്രസിഡണ്ട് സജി പി ജോസഫ്, വ്യാപരി വ്യവസായി സമിതി കണ്ണൂർ ഏരിയാ സിക്രട്ടറി സി.മനോഹരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35918/distributors-will-march)