---
title: "ചെറുപുഴ പഞ്ചായത്ത് നിർമിക്കുന്ന കുട്ടികളുടെ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു"
english_title: "The children's park is getting ready for the inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35942/the-childrens-park-is-getting-ready-for-the-inauguration"
published_at: "2022-04-05T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c148a266b5_Picsart_22-04-05_15-35-29-547.jpg"
keywords: []
---

# ചെറുപുഴ പഞ്ചായത്ത് നിർമിക്കുന്ന കുട്ടികളുടെ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു

> **Lead Summary:** ചെറുപുഴ പഞ്ചായത്ത് നിർമിക്കുന്ന കുട്ടികളുടെ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു . കമ്പിപ്പാലം റോഡിൽ ചെറുപുഴ റെഗുലേറ്റർ - കം - ബിജിനു സമീപം 5 ലക്ഷം രൂപ ചെലവഴി ച്ചാണു പാർക്ക് തയാറാക്കിയത്.

## Article Content

ചെറുപുഴ പഞ്ചായത്ത് നിർമിക്കുന്ന കുട്ടികളുടെ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു . കമ്പിപ്പാലം റോഡിൽ ചെറുപുഴ റെഗുലേറ്റർ - കം - ബിജിനു സമീപം 5 ലക്ഷം രൂപ ചെലവഴി ച്ചാണു പാർക്ക് തയാറാക്കിയത്.

പ്രദേശം കേന്ദ്രീകരിച്ചു വിനോദ സഞ്ചാരത്തിന് അവസരം ഒരുക്കണമെന്ന നാട്ടുകാരുടെ ദീർഘനാ ളത്തെ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത് . കുട്ടികളുടെ പാർക്കിൽ തെരുവ് വിളക്ക് സ്ഥാപിക്കാനും പുഴയിലെ മണൽ നീക്കി ബോട്ട് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്.

കുട്ടികളുടെ പാർക്ക് തുറന്നു കൊടുക്കുന്നതിനു പിന്നാലെ കാ ലപ്പഴക്കത്തിൽ ജീർണിച്ച കമ്പി പാലം സംരക്ഷിക്കാൻ നടപടി തുടങ്ങിയിട്ട് ഉണ്ട് . ചെറുപുഴ പഞ്ചായത്തിലെ വിനോദ സഞ്ചാര പദ്ധതികളുടെ തുടക്കമാണു കുട്ടികളുടെ പാർക്കെന്നു പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ . കെ.ജോയി പറഞ്ഞു .

വളരെ കുറഞ്ഞ ചെലവിൽ കുടുംബസമേതം ഉല്ലസിക്കാൻ സാധിക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ ചെറുപുഴ പഞ്ചായത്തിലുണ്ട് . പക്ഷേ കൃത്യമായ ആസൂത്രണമില്ലാത്തതിനാൽ അതൊന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുന്നില്ല . സമീപ പഞ്ചായത്തുകളിലൊന്നും ഇത്ര മനോഹര കാഴ്ചകൾ ഇല്ലാത്തത് ചെറുപുഴയിൽ ആരംഭിക്കുന്ന കുട്ടികളുടെ പാർക്ക് കുടുംബങ്ങളുടെ ഇഷ്ട വിനോദകേന്ദ്രമായി മാറുമെന്ന് കരുതുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35942/the-childrens-park-is-getting-ready-for-the-inauguration)