---
title: "ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് പയ്യന്നൂർ മേഖലാ സമ്മേളനത്തിന് തുടക്കമായി"
english_title: "It was the beginning of the regional conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35961/it-was-the-beginning-of-the-regional-conference"
published_at: "2022-04-05T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c24f5501e5_Picsart_22-04-05_16-45-08-208.jpg"
keywords: []
---

# ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് പയ്യന്നൂർ മേഖലാ സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് പയ്യന്നൂർ മേഖലാ സമ്മേളനത്തിന് തുടക്കമായി. പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ പ്രത്യേകമായി തയ്യാറാക്കിയ പി പി ചന്ദ്രനഗറിൽ നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് പയ്യന്നൂർ മേഖലാ സമ്മേളനത്തിന് തുടക്കമായി. പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ പ്രത്യേകമായി തയ്യാറാക്കിയ പി പി ചന്ദ്രനഗറിൽ നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷം എന്ന നിലയിൽ നിന്നു കൊണ്ട് തന്നെ സിവിൽ സർവീസ് ജീവനക്കാരുടെ വിഷയങ്ങളിൽ എവിടെയും ചെന്ന് ആർജ്ജവത്തോടെ ഇടപെടാൻ ജോയിൻ കൗൺസിലിനു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ പോലും സംഘടന നടത്തിയ പണിമുടക്ക് ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ പയ്യന്നൂർ തളിപ്പറമ്പ് മേഖലകൾ വിഭജിച്ച് പുതുതായി കല്യാശ്ശേരി മേഖല കമ്മിറ്റി രൂപീകരിച്ചു.

മേഖലാ കമ്മിറ്റി പ്രസിഡന്റ് എ വി രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ടി വി സന്തോഷ് രക്തസാക്ഷി പ്രമേയവും, ആർ ജയരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം രാമകൃഷ്ണൻ, കെ ഭവ്യ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35961/it-was-the-beginning-of-the-regional-conference)