---
title: "എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം"
english_title: "Sslcresult"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359614/sslcresult"
published_at: "2026-05-15T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06eddf2f116_1000205767.jpg"
keywords: []
---

# എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

> **Lead Summary:** എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്. 410456 പേർ പരീക്ഷ എഴുതി. 30514 എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. SSLC പരീക്ഷ ഫലം 3:30 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും.മെയ് ആദ്യമാണ് സാധാരണ റിസൾട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിർണയം പൂർത്തിയാകാൻ ചെറിയ കാലതാമസം എടുത്തിരുന്നു. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം . കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം ’ എന്ന ആപ്ലിക്കേഷനുകളിലൂടെയും 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യമുണ്ട്.

## Article Content

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്. 410456 പേർ പരീക്ഷ എഴുതി. 30514 എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. SSLC പരീക്ഷ ഫലം 3:30 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും.മെയ് ആദ്യമാണ് സാധാരണ റിസൾട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിർണയം പൂർത്തിയാകാൻ ചെറിയ കാലതാമസം എടുത്തിരുന്നു. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം . കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം ’ എന്ന ആപ്ലിക്കേഷനുകളിലൂടെയും 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359614/sslcresult)