---
title: "ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സന്ദര്‍ശിച്ച് ദീപാദാസ് മുന്‍ഷി"
english_title: "Deepadasmunshi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359631/deepadasmunshi"
published_at: "2026-05-15T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06fabf106b6_1000205776.jpg"
keywords: []
---

# ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സന്ദര്‍ശിച്ച് ദീപാദാസ് മുന്‍ഷി

> **Lead Summary:** **തിരുവനന്തപുരം :** മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് രമേശ് ചെന്നിത്തല പ്രതികരിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ദീപാദാസ് മുന്‍ഷിയുടെ പ്രതികരണം.അതിനിടെ, രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അസംതൃപ്തി പരിഹരിക്കാനുള്ള ഇടപെടല്‍ വിജയത്തിലേക്ക് എത്തുന്നുവെന്നാണ് വിവരം. വകുപ്പിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. പിന്നീടുള്ള ചര്‍ച്ചയില്‍ അക്കാര്യത്തിലും തീരുമാനമായേക്കും.ഇന്നലത്തെ യോഗത്തില്‍ ചെന്നിത്തല ഉണ്ടായിരുന്നില്ലെന്നും അതാണ് കാണാന്‍ എത്തിയതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. നേരത്തെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ രമേശ് ചെന്നിത്തലയെ നേരിട്ടെത്തി കണ്ടിരുന്നു.

## Article Content

**തിരുവനന്തപുരം :** മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് രമേശ് ചെന്നിത്തല പ്രതികരിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ദീപാദാസ് മുന്‍ഷിയുടെ പ്രതികരണം.അതിനിടെ, രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അസംതൃപ്തി പരിഹരിക്കാനുള്ള ഇടപെടല്‍ വിജയത്തിലേക്ക് എത്തുന്നുവെന്നാണ് വിവരം. വകുപ്പിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. പിന്നീടുള്ള ചര്‍ച്ചയില്‍ അക്കാര്യത്തിലും തീരുമാനമായേക്കും.ഇന്നലത്തെ യോഗത്തില്‍ ചെന്നിത്തല ഉണ്ടായിരുന്നില്ലെന്നും അതാണ് കാണാന്‍ എത്തിയതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. നേരത്തെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ രമേശ് ചെന്നിത്തലയെ നേരിട്ടെത്തി കണ്ടിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടെങ്കിലും മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല/.ഇതിനിടെ എഡിജിപി, ജി ലക്ഷ്മണ്‍ രമേശ് ചെന്നിത്തലയെ കാണാനെത്തി. രമേശ് ചെന്നിത്തലയുടെ വസതിയിലാണ് കൂടിക്കാഴ്ച.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359631/deepadasmunshi)