---
title: "പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു"
english_title: "car  caught fire in Perambra; A pregnant woman died  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359690/car-caught-fire-in-perambra-a-pregnant-woman-died"
published_at: "2026-05-15T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a076193c0f17_image_(7).png"
keywords: []
---

# പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

> **Lead Summary:** കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭര്‍ത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ പേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചായിരുന്നു കാറിന് തീ പിടിച്ചത്.

## Article Content

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭര്‍ത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ പേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചായിരുന്നു കാറിന് തീ പിടിച്ചത്.

കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. ഇതിനിടെ കാര്‍ പെട്ടെന്ന് ലോക്കായതിനാല്‍ ഗര്‍ഭിണിയായ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് വലിയ സ്‌ഫോടന ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തി പൂര്‍ണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിന്‍സീറ്റില്‍ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ലാലുവിനെ സമീപത്തെ വയല്‍ക്കരയിലുള്ള തോട്ടില്‍ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359690/car-caught-fire-in-perambra-a-pregnant-woman-died)