---
title: "ഇരിട്ടി നഗരസഭ ഒന്നാം ഘട്ട സമ്പൂർണ്ണ വാക്‌സിനേഷൻ പൂർത്തിയാക്കി. "
english_title: "Iritti Municipality First Phase Complete Vaccination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3597/iritti-municipality-first-phase-complete-vaccination"
published_at: "2021-10-05T13:23:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c049be199f_PicsArt_10-05-01.22.31.jpg"
keywords: []
---

# ഇരിട്ടി നഗരസഭ ഒന്നാം ഘട്ട സമ്പൂർണ്ണ വാക്‌സിനേഷൻ പൂർത്തിയാക്കി. 

> **Lead Summary:** ഇരിട്ടി : ഇരിട്ടി നഗരസഭാ പരിധിയിലെ എല്ലാ വർക്കും ഒരു ഡോസ് വാക്‌സിൻ നൽകിയതായി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലതയും താലൂക്ക് ആസ്പത്രി അധികൃതരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ വാക്‌സിൻ എടുക്കേണ്ട 33625 പേരിൽ 33057 പേർ ഒരു ഡോസ് വാക്‌സിൻ എടുത്തു. 15055 പേർക്ക് രണ്ടാം ഡോസും നൽകി. നഗരസഭയ്ക്ക് പുറത്തുള്ള 10,000ത്തോളം പേർക്കും ഈ കാലയളവിൽ വാക്‌സിൻ നൽകാൻ കഴിഞ്ഞു. ഇതിൽ 465 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. നഗരത്തിലെ 600ഓളം വ്യാപാരികൾക്കും തൊഴിലാളികൾക്കും വാക്‌സിൻ നൽകി.നഗരസഭാ പരിധിയിൽ 3905 പേക്ക് കോവിഡ് ബാധിച്ചതായും ഇതിൽ 63 പേർ മരണപ്പെട്ടതായും നഗരസഭാ ചെയർ പേഴ്‌സൺ പറഞ്ഞു. 50,000ത്തോളം പേർക്ക് താലൂക്ക് ആസ്പത്രി മുഖാന്തരവും പ്രത്യേക ക്യാമ്പ് വഴിയും കോവിഡ് പരിശോധന നടത്തി. താലൂക്ക് ആസ്പത്രി കോവിഡ് ആസ്പത്രിയായി മാറ്റിയതോടെ 862 പേർക്ക് ചികിത്സ നൽകാൻ കഴിഞ്ഞു. ഇപ്പോൾ 13 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇരിട്ടി സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് പരിശോധനാ കേന്ദ്രം താലൂക്ക് ആസ്പത്രിയിലേക്ക് തന്നെ മാറ്റി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടേയും ആശാവർക്കർമാരുടേയും മികച്ച പ്രവർത്തനം കൊണ്ടാണ് രോഗ വ്യാപനം തടഞ്ഞു നിർത്താനും വാക്‌സിനേഷൻ സമ്പൂർണ്ണമാക്കാനും സാധിച്ചതെന്ന് ചെയർ പേഴ്‌സൺ പറഞ്ഞു. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ ഉൾപ്പടെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. പത്ര സമ്മേളനത്തിൽ നഗരസഭാ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.സോയ, പി.കെ. ബൾക്കീസ്, എ.കെ. രവീന്ദ്രൻ, ഡോ.പി.പി. രവീന്ദ്രൻ, നഗരസഭാ സെക്രട്ടി സ്വരൂപ് എന്നിവരും സംബന്ധിച്ചു.

## Article Content

ഇരിട്ടി : ഇരിട്ടി നഗരസഭാ പരിധിയിലെ എല്ലാ വർക്കും ഒരു ഡോസ് വാക്‌സിൻ നൽകിയതായി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലതയും താലൂക്ക് ആസ്പത്രി അധികൃതരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ വാക്‌സിൻ എടുക്കേണ്ട 33625 പേരിൽ 33057 പേർ ഒരു ഡോസ് വാക്‌സിൻ എടുത്തു. 15055 പേർക്ക് രണ്ടാം ഡോസും നൽകി. നഗരസഭയ്ക്ക് പുറത്തുള്ള 10,000ത്തോളം പേർക്കും ഈ കാലയളവിൽ വാക്‌സിൻ നൽകാൻ കഴിഞ്ഞു. ഇതിൽ 465 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. നഗരത്തിലെ 600ഓളം വ്യാപാരികൾക്കും തൊഴിലാളികൾക്കും വാക്‌സിൻ നൽകി.നഗരസഭാ പരിധിയിൽ 3905 പേക്ക് കോവിഡ് ബാധിച്ചതായും ഇതിൽ 63 പേർ മരണപ്പെട്ടതായും നഗരസഭാ ചെയർ പേഴ്‌സൺ പറഞ്ഞു. 50,000ത്തോളം പേർക്ക് താലൂക്ക് ആസ്പത്രി മുഖാന്തരവും പ്രത്യേക ക്യാമ്പ് വഴിയും കോവിഡ് പരിശോധന നടത്തി. താലൂക്ക് ആസ്പത്രി കോവിഡ് ആസ്പത്രിയായി മാറ്റിയതോടെ 862 പേർക്ക് ചികിത്സ നൽകാൻ കഴിഞ്ഞു. ഇപ്പോൾ 13 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇരിട്ടി സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് പരിശോധനാ കേന്ദ്രം താലൂക്ക് ആസ്പത്രിയിലേക്ക് തന്നെ മാറ്റി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടേയും ആശാവർക്കർമാരുടേയും മികച്ച പ്രവർത്തനം കൊണ്ടാണ് രോഗ വ്യാപനം തടഞ്ഞു നിർത്താനും വാക്‌സിനേഷൻ സമ്പൂർണ്ണമാക്കാനും സാധിച്ചതെന്ന് ചെയർ പേഴ്‌സൺ പറഞ്ഞു. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ ഉൾപ്പടെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. പത്ര സമ്മേളനത്തിൽ നഗരസഭാ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.സോയ, പി.കെ. ബൾക്കീസ്, എ.കെ. രവീന്ദ്രൻ, ഡോ.പി.പി. രവീന്ദ്രൻ, നഗരസഭാ സെക്രട്ടി സ്വരൂപ് എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3597/iritti-municipality-first-phase-complete-vaccination)