---
title: "സംസ്ഥാനത്ത് ഇന്ന് 354 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു"
english_title: "Covid 19 update kerala april 05"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35971/covid-19-update-kerala-april-05"
published_at: "2022-04-05T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c38e643a8f_images (3).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് 354 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് ഇന്ന് 354 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് ഇന്ന് 354 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 64 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,196 ആയി.

എറണാകുളം 94,തിരുവനന്തപുരം 79,കോട്ടയം 31,പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂർ 25,കണ്ണൂർ 15,കൊല്ലം 14,ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8,മലപ്പുറം 7,വയനാട് 1,കാസർഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35971/covid-19-update-kerala-april-05)