---
title: "ഇന്ധന വില വർദ്ധനവ് പിൻവലിക്കണം:  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി."
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359717/kannur"
published_at: "2026-05-16T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07e9be4b2b6_1000077223.jpg"
keywords: []
---

# ഇന്ധന വില വർദ്ധനവ് പിൻവലിക്കണം:  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.

> **Lead Summary:** കണ്ണൂർ: പെട്രോളിനും ഡീസലിനും, പാചകവാതകത്തിനും ഭീമമായി വില വർധിച്ച സാഹചര്യത്തിൽ ജനജീവിതം ഏറെ ദുസഹമാണെന്നും വിലവർധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ് ജനറൽ ബോഡി സർക്കാരിനോട് ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡണ്ട് കെ ജെ മനോജിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: പെട്രോളിനും ഡീസലിനും, പാചകവാതകത്തിനും ഭീമമായി വില വർധിച്ച സാഹചര്യത്തിൽ ജനജീവിതം ഏറെ ദുസഹമാണെന്നും വിലവർധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ് ജനറൽ ബോഡി സർക്കാരിനോട് ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡണ്ട് കെ ജെ മനോജിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരൻ, സെക്രട്ടറി പി സി പോക്കു ഹാജി, മേഖലാ പ്രസിഡണ്ട് വി ഹരീന്ദ്രൻ, ജനറൽ സെക്രട്ടറി കെ രാഘവൻ, സെക്രട്ടറി എൻ പി പ്രകാശൻ, എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ബാബു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിറ്റ് ട്രഷറർ മഷൂദ് നെല്ലേരി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി പി ഷൈജു സ്വാഗതം പറഞ്ഞ ജനറൽബോഡിക്ക് റോയ് പൗലോസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359717/kannur)