---
title: "മാനസ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം"
english_title: "High court directs police to produce case diary in Manasa shooting death case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3598/high-court-directs-police-to-produce-case-diary-in-manasa-shooting-death-case"
published_at: "2021-10-05T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c055fbc19b_images - 2021-10-05T132628.815.jpeg"
keywords: []
---

# മാനസ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം

> **Lead Summary:**  **കൊച്ചി**: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം.രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

## Article Content

 **കൊച്ചി**: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം.രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

മാനസയെ താമസ സ്ഥലത്ത് എത്തി വെടിവച്ച ഒന്നാം പ്രതി രഖിലിന്റെ സുഹൃത്താണ് ആദിത്യന്‍. രഖിലിനെ തോക്ക് വാങ്ങാന്‍ സഹായിച്ചുവെന്നാണ് ആദിത്യനെതിരായ കുറ്റം. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രതിയുടെ വാദം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ജൂലൈ 31നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ, താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രഖില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അതേ തോക്കുപയോഗിച്ച്‌ രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആദിത്യനെ കൂടാതെ രഖിലിന് തോക്ക് നല്‍കിയ സോനു കുമാര്‍ മോദി, ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3598/high-court-directs-police-to-produce-case-diary-in-manasa-shooting-death-case)