---
title: "കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം തുടങ്ങി"
english_title: "Nurses in Kannur have started striking again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/359898/nurses-in-kannur-have-started-striking-again"
published_at: "2026-05-16T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a088e527d906_WhatsApp_Image_2026-05-16_at_12.59.39.jpeg"
keywords: []
---

# കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം തുടങ്ങി

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇന്ന് തുടങ്ങിയ പണിമുടക്ക് നഗരത്തിലെ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഇന്നലെ കണ്ണൂർ ജില്ലാ ലേബർ ഓഫീസിൽ വെച്ച് ലേബർ കമ്മീഷണർ വിളിച്ച് ചേർത്ത അനുരഞ്ജന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് നഴ്സുമാർ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ പണിമുടക്കുമായി മുന്നോട്ട് പോയത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇന്ന് തുടങ്ങിയ പണിമുടക്ക് നഗരത്തിലെ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഇന്നലെ കണ്ണൂർ ജില്ലാ ലേബർ ഓഫീസിൽ വെച്ച് ലേബർ കമ്മീഷണർ വിളിച്ച് ചേർത്ത അനുരഞ്ജന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് നഴ്സുമാർ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ പണിമുടക്കുമായി മുന്നോട്ട് പോയത്.

പണിമുടക്കിയ നഴ്സുമാർ കണ്ണൂർ ധനലക്ഷ്മി ആശുപത്രിക്ക് മുന്നിൽ പ്രകടനം നടത്തി. ഐ.എൻ.എ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.കെ അനൂപ, ജില്ലാ പ്രസിഡന്റ് സഫിയ എ പ്രകാരം, സംസ്ഥാന വൈസ് പ്രസിഡന്റ് റെജിമോൾ ടി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. നഴ്സുമാർക്ക് അവരുടെ യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനും അനുയോജ്യമായ ശമ്പള വർദ്ധനവ് ഇല്ലാതെ സമരം അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് ഐ.എൻ.എ ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/359898/nurses-in-kannur-have-started-striking-again)