---
title: "പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360066/appointment"
published_at: "2026-05-18T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a90f1a3141_images_(15).jpeg"
keywords: []
---

# പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

> **Lead Summary:** കണ്ണൂർ : ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന പാലിയേറ്റീവ് കെയര്‍ നഴ്സിനെ നിയമിക്കുന്നു.

## Article Content

കണ്ണൂർ : ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന പാലിയേറ്റീവ് കെയര്‍ നഴ്സിനെ നിയമിക്കുന്നു.

യോഗ്യതകൾ:

1. ഒന്നരവര്‍ഷം ദൈര്‍ഘ്യമുള്ള ഓക്സിലറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി (എ.എന്‍.എം) കോഴ്സ് /ജെ.പി.എച്ച്.എന്‍ കോഴ്സ് പാസായ ശേഷം ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ഓക്‌സിലറി നഴ്സിംഗ് (ബി.സി.സി.പി.എ.എന്‍) കോഴ്സ് / സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നേഴ്സിംഗ് (സി.സി.സി.പി.എ.എന്‍) കോഴ്സ്.

2. ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/ബി.എസ്.സി നഴ്സിംഗ് കോഴ്സ് പാസായതിനൊപ്പം ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നേഴ്സിംഗ്(ബി.സി.സി.പി.എ.എന്‍) പാസായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ മെയ് 20ന് ഉച്ച രണ്ടു മണിക്ക് ചൊക്ലി ഗ്രാമപഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2330522.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360066/appointment)