---
title: "വൈത്തിരിയിൽ വാഹനാപകടം:  ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു."
english_title: "Accidental death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360118/accidental-death"
published_at: "2026-05-18T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വൈത്തിരിയിൽ വാഹനാപകടം:  ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

> **Lead Summary:** വൈത്തിരി : പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽബസ്സും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നമ്പിക്കൊല്ലിയിലെ ഓട്ടോ ഡ്രൈവർ ചീരാൽ പഴൂർ മുച്ചി യിൽ നാരായണൻ, ഭാര്യ ഷിജി,മകൻ അമൽ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന മിന്നലും, കോഴിക്കോടേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. നാരായണൻ സംഭവ സ്ഥലത്തു വെച്ചും, ഭാര്യയും മകനും മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്.

## Article Content

വൈത്തിരി : പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽബസ്സും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നമ്പിക്കൊല്ലിയിലെ ഓട്ടോ ഡ്രൈവർ ചീരാൽ പഴൂർ മുച്ചി യിൽ നാരായണൻ, ഭാര്യ ഷിജി,മകൻ അമൽ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന മിന്നലും, കോഴിക്കോടേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. നാരായണൻ സംഭവ സ്ഥലത്തു വെച്ചും, ഭാര്യയും മകനും മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360118/accidental-death)