---
title: "തളിപ്പറമ്പ്  കഥകളി കേന്ദ്രത്തിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360340/kannur"
published_at: "2026-05-19T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c009a27bcc_1000082013.jpg"
keywords: []
---

# തളിപ്പറമ്പ്  കഥകളി കേന്ദ്രത്തിൽ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ കഥകളി കേന്ദ്രത്തിൻ്റെ പതിനൊന്നാം വാർഷികമായ കേളീരവം - 26 ൻ്റെ ഭാഗമായി തളിപ്പറസിലെ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പ കഥകളി കേന്ദ്രത്തിൻ്റെ പതിനൊന്നാം വാർഷികമായ കേളീരവം - 26 ൻ്റെ ഭാഗമായി തളിപ്പറസിലെ ബ്രഹൃമസ്വം മഠത്തിൽ തുടർച്ചയായ 5 ദിനങ്ങളിൽ കഥകളി അവതരിപ്പിച്ചു.

തളിപ്പറമ്പ് കഥകളി കേന്ദ്രത്തിലെ 30 ഓളം പഠിതാക്കൾ വേഷം പാട്ട്, മദ്ദളം, ചെണ്ട എന്നീ വിഷയങ്ങളിൽ അരങ്ങത്തുവന്നപ്പോൾ 40 ഓളം പ്രൊഫഷണൽ കലാകാരൻമാർ സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി അരങ്ങിലെത്തി. കേളി, പുറപ്പാട്, രുഗ്‌മിണി സ്വയംവരം, സുഭദ്രാഹരണം, നളചരിതം ഒന്നാം ദിവസം, ഉത്തരാസ്വയംവരം, സന്താന ഗോപാലം, കല്യാണ സൌഗന്ധികം, കർണ്ണശപഥം, ദുര്യോധന വധം തുടങ്ങിയവ അവതരിപ്പിച്ചു.

കേളിയിൽ മദ്ദളം മഹി വാര്യർ, ചെണ്ട ദർശ്ശക് ഉണ്ണികൃഷ്ണൻ, അരവിന്ദ് കാരിശ്ശേരി, അച്യുത് ജനീഷ് , അനയ് കൃഷ്ണ തുടങ്ങിയവർ അരങ്ങത്തു വന്നപ്പോൾ, വേഷത്തിൽ ദേവജിത്, ദേവനന്ദ, ശ്രീലത വാര്യർ, സൻമയ, അതുൽ കൃഷ്ണ, ജയശ്രീ വെങ്കിലോട്ട്, ഗീതാഞ്ചലി, ശിവാനി , നക്ഷത്ര , കൽഹാര , ആദിത, ആദിദ് , അനൈത്യ ഗൌരി ശങ്കർ, അഭിന, ദിയ, നീലാഞ്ചന, സഞ്ചന, മായ , രമണി മണിയേരി, ആദി നാരായൺ, വേദ് ആര്യൻ, കൌശിക്ക്, ദേവ് ആര്യൻ തുടങ്ങിയവർ കഥകളി കേന്ദ്രത്തിൻ്റെ പഠിതാക്കളായി അരങ്ങത്തുവന്നു. സന്ധ്യ എം പി, ശിവാനി കൃഷ്ണ തുടങ്ങിയവർ സംഗീതത്തിലും അരങ്ങത്തെത്തി. കഥകളി കേന്രത്തിലെ മുകളിൽ സൂചിപ്പിച്ചവർ കൂടാതെ 40 ഓളം കഥകളി ലോകത്തെ പ്രൊഫഷണൽ കലാകാരൻമാരും പങ്കെടുത്തു.

തളിപ്പറമ്പ കഥകളി കേന്ദ്രം തന്നെ തളിപ്പറമ്പിൽ ചരിത്രം കുറിച്ച ഒരേ വേദിയിൽ 5 ദിവസം തുടർച്ചയായി കഥകളി കളിക്കുക എന്ന തളിപ്പറമ്പിൻ്റെ ചരിത്രം പുന്നരാവിഷ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360340/kannur)