---
title: "‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി"
english_title: "Pksreemathi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360376/pksreemathi"
published_at: "2026-05-19T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c1d76e3d5a_1000206993.jpg"
keywords: []
---

# ‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

> **Lead Summary:** **ന്യൂഡല്‍ഹി: **പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പിണറായി വിജയനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ ഒളിയമ്പുമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണമെന്നായിരുന്നു പ്രതികരണം. ഏതെങ്കിലും ഒരു വ്യക്തിയെ തകര്‍ക്കുക എന്നതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തുമ്പോള്‍ അംഗീകരിക്കുകയെന്നതാണെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.പിണറായി തിരുത്തണം എന്നാണോയെന്ന ചോദ്യത്തിന് പിണറായി തിരുത്തണം എന്ന് പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു മറുപടി. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താന്‍ കഴിയില്ല. കമ്മിറ്റികളാണ് തിരുത്തല്‍ നിര്‍ദേശിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.ശൈലജയെ ചാവേർ ആക്കിയതല്ലെന്നും ജില്ലാ കമ്മിറ്റിയിലെ സഖാക്കളുടെ വിമർശനം അടിസ്ഥാന രഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു. സഖാക്കൾ കാര്യങ്ങൾ മനസിലാക്കണം. പേരാവൂരിൽ സക്കീർ ഹുസൈന്റെ പേരായിരുന്നു ആദ്യം വന്നത്. മണ്ഡലം പിടിച്ചെടുക്കുക ആയിരുന്നു ആത്യന്തികമായ ലക്ഷ്യം. പാർട്ടി ശൈലജയെ ഒതുക്കി എന്ന വിമർശനം ശരിയല്ലെന്നും അവർ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത് നാണംകെട്ട തോല്‍വിയാണെന്ന് കഴിഞ്ഞ ദിവസം പി കെ ശ്രീമതി പറഞ്ഞിരുന്നു. തോല്‍വി പഠിക്കുമെന്നും തോല്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഒരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നമായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്.

## Article Content

**ന്യൂഡല്‍ഹി: **പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പിണറായി വിജയനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ ഒളിയമ്പുമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണമെന്നായിരുന്നു പ്രതികരണം. ഏതെങ്കിലും ഒരു വ്യക്തിയെ തകര്‍ക്കുക എന്നതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തുമ്പോള്‍ അംഗീകരിക്കുകയെന്നതാണെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.പിണറായി തിരുത്തണം എന്നാണോയെന്ന ചോദ്യത്തിന് പിണറായി തിരുത്തണം എന്ന് പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു മറുപടി. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താന്‍ കഴിയില്ല. കമ്മിറ്റികളാണ് തിരുത്തല്‍ നിര്‍ദേശിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.ശൈലജയെ ചാവേർ ആക്കിയതല്ലെന്നും ജില്ലാ കമ്മിറ്റിയിലെ സഖാക്കളുടെ വിമർശനം അടിസ്ഥാന രഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു. സഖാക്കൾ കാര്യങ്ങൾ മനസിലാക്കണം. പേരാവൂരിൽ സക്കീർ ഹുസൈന്റെ പേരായിരുന്നു ആദ്യം വന്നത്. മണ്ഡലം പിടിച്ചെടുക്കുക ആയിരുന്നു ആത്യന്തികമായ ലക്ഷ്യം. പാർട്ടി ശൈലജയെ ഒതുക്കി എന്ന വിമർശനം ശരിയല്ലെന്നും അവർ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത് നാണംകെട്ട തോല്‍വിയാണെന്ന് കഴിഞ്ഞ ദിവസം പി കെ ശ്രീമതി പറഞ്ഞിരുന്നു. തോല്‍വി പഠിക്കുമെന്നും തോല്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഒരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നമായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360376/pksreemathi)