---
title: "ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Guest instructor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36038/guest-instructor-vacancy"
published_at: "2022-04-06T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624cf8306b6e9_images (6).jpeg"
keywords: []
---

# ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** **കണ്ണൂർ : **പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ ഐടിഐകളിൽ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

## Article Content

**കണ്ണൂർ : **പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ ഐടിഐകളിൽ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്സിനൊപ്പം രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയും, ഇംഗ്ലീഷ് പഠിച്ചിരിക്കണം/കമ്മ്യൂണിക്കേഷൻ സകിൽസ്, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഏപ്രിൽ 11 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഏലത്തൂർ ഗവ. ഐടിഐയിൽ അഭിമുഖത്തിന് ഹാജരാകണം. മാർച്ച് 23 ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ട. ഫോൺ: 0495 2461898.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36038/guest-instructor-vacancy)