---
title: "ആറളം ഗജമുക്തി ഓപ്പറേഷൻ: ഇന്നും തുടരും "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360475/aralam"
published_at: "2026-05-20T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d0b20d3572_1000082778.jpg"
keywords: []
---

# ആറളം ഗജമുക്തി ഓപ്പറേഷൻ: ഇന്നും തുടരും 

> **Lead Summary:** ആറളം : മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ഓപ്പറേഷൻ ഗജമുക്‌തിയുടെ ഭാഗമായി ഇന്നലെ ആറളം ഫാം ബ്ലോക്ക് .1 , ബ്ലോക്ക് 5( നഴ്സറി ഭാഗം ) ഭാഗങ്ങളിൽ നിന്നും 2 ടീമുകളായി ചേർന്ന് നിരീക്ഷണം നടത്തുകയും അവിടെയുണ്ടായിരുന്ന 2 ആനകളെ ( വലിയ കൊമ്പൻ , മൊട്ടു കൊമ്പൻ) എക്കണ്ടി വഴി ബ്ലോക്ക് 2 ലേക്ക് കടത്തിവിടുകയും ചെയ്തു.

## Article Content

ആറളം : മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ഓപ്പറേഷൻ ഗജമുക്‌തിയുടെ ഭാഗമായി ഇന്നലെ ആറളം ഫാം ബ്ലോക്ക് .1 , ബ്ലോക്ക് 5( നഴ്സറി ഭാഗം ) ഭാഗങ്ങളിൽ നിന്നും 2 ടീമുകളായി ചേർന്ന് നിരീക്ഷണം നടത്തുകയും അവിടെയുണ്ടായിരുന്ന 2 ആനകളെ ( വലിയ കൊമ്പൻ , മൊട്ടു കൊമ്പൻ) എക്കണ്ടി വഴി ബ്ലോക്ക് 2 ലേക്ക് കടത്തിവിടുകയും ചെയ്തു.

തുടർന്ന് ബ്ലോക്ക്.2 ൽ നിന്നും 6 ആനകളെ (ബ്ലോക്ക് 1,5 ഭാഗങ്ങളിൽ നിന്നും കടത്തിവിട്ട 2 ആനകൾ ഉൾപ്പെടെ)ബ്ലോക്ക്.4 വഴി ഹെലിപ്പാഡ് ഭാഗത്തേക്കും കടത്തിവിട്ടു. ഹെലിപ്പാട് - വട്ടക്കാട് ഭാഗത്തു നിന്നും താളിപ്പാറ ഭാഗത്തേക്കു തുരത്തവെ ആന തിരിയുകയും ഡ്രൈവ് തുടരാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ആറളം അസി. വൈൽഡ് ലൈഫ് വാർഡന്റെയും , കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷനിൽ ഡ്രൈവിംഗ് ടീമിൽ ആറളം വൈൽഡ് ലൈഫിലെയും , കൊട്ടിയൂർ റെയിഞ്ചിലെയും , കണ്ണവം റെയിഞ്ചിലെയും സ്റ്റാഫുകളും വാച്ചർമാരും , ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 47 പേർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് പിന്തുണയായി 7 വാഹനങ്ങളും വിന്യസിച്ചിരുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പഞ്ചായത്തുകളിൽ നിയമിച്ച ലെയ്സൺ ഓഫീസർമാർ മുഖേന പോലീസ്, റവന്യൂ, TRDM എന്നിവരുമായി ഏകോപനം നടത്തി. TR DM ഏരിയയിലെ തൊഴിലാളികളുടെയും,പ്രദേശവാസികളുടെയും . യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഡ്രൈവ് നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ മുൻകരുതൽ കൈക്കൊള്ളാൻ ലെയ്സൺ ഓഫീസർമാർ നിർദേശം നല്കിയിരുന്നു. ഇന്ന്ദൗ ത്യം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360475/aralam)