---
title: "സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു"
english_title: "Cpmlocalcommittyoffice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360632/cpmlocalcommittyoffice"
published_at: "2026-05-20T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d9287c3635_1000207501.jpg"
keywords: []
---

# സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.200 പേർക്ക് ഇരിക്കാവുന്ന കെ.വി. സുരേഷ് കുമാർ സ്മാരക ഹാളിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഇ.എം.എസ്. സ്മാരക വായനശാലയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥും നിർവഹിച്ചു. ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവൻ അധ്യക്ഷതവഹിച്ചു. നിടിയേങ്ങ ലോക്കൽ സെക്രട്ടറി ടി.കെ. പ്രകാശൻ, ചിത്രകാരൻ എബി എൻ. ജോസഫ്, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ. ജനാർദനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.സി. ഹരിദാസൻ, കെ.ടി. അനിൽകുമാർ, പി.വി. ശോഭന, കെ.കെ. രത്നകുമാരി, പി. മാധവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ തുടങ്ങിയവർ സംസാരിച്ചു. കെട്ടിടം രൂപകല്പനചെയ്ത സിഗ്മ ബിൽഡേഴ്സ് ഉടമ എ.പി. മനോജിനെയും കെട്ടിടം നിർമിച്ച ടോപ്പ് കൺസ്ട്രക്‌ഷൻ ഉടമ റോബർട്ട് ജോർജിനെയും ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

## Article Content

**കണ്ണൂർ: **സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.200 പേർക്ക് ഇരിക്കാവുന്ന കെ.വി. സുരേഷ് കുമാർ സ്മാരക ഹാളിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഇ.എം.എസ്. സ്മാരക വായനശാലയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥും നിർവഹിച്ചു. ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവൻ അധ്യക്ഷതവഹിച്ചു. നിടിയേങ്ങ ലോക്കൽ സെക്രട്ടറി ടി.കെ. പ്രകാശൻ, ചിത്രകാരൻ എബി എൻ. ജോസഫ്, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ. ജനാർദനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.സി. ഹരിദാസൻ, കെ.ടി. അനിൽകുമാർ, പി.വി. ശോഭന, കെ.കെ. രത്നകുമാരി, പി. മാധവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ തുടങ്ങിയവർ സംസാരിച്ചു. കെട്ടിടം രൂപകല്പനചെയ്ത സിഗ്മ ബിൽഡേഴ്സ് ഉടമ എ.പി. മനോജിനെയും കെട്ടിടം നിർമിച്ച ടോപ്പ് കൺസ്ട്രക്‌ഷൻ ഉടമ റോബർട്ട് ജോർജിനെയും ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360632/cpmlocalcommittyoffice)